എറണാകുളത്ത് 22ഉം തൃശൂരിൽ 13ഉം ക്ലസ്റ്ററുകൾ, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 24 ഡോക്‌ടർമാർക്ക് രോഗബാധ

പ്രദീകാത്മക ചിത്രം
അഭിറാം മനോഹർ| Last Modified ചൊവ്വ, 18 ജനുവരി 2022 (13:21 IST)
സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി. തിരുവനന്തപുരം മെഡീക്കൽ കോളേജിൽ 24 ഡോക്‌ടർമാർക്ക് രോഗം സ്ഥിരീകരിച്ചു. 109 ജീവനക്കാർക്കും രോഗബാധ കണ്ടെ‌ത്തിയിട്ടുണ്ട്. ഇതോടെ മെഡിക്കൽ കോളേജിന്റെ പ്രവർത്തനം പ്രതിസന്ധിയിലായി.

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ 10 ഡോക്‌ടർമാർക്കുൾപ്പടെ 17 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് ഡെന്റൽ,ഇഎൻടി ഒപികൾ അടച്ചു. അതേസമയം എറണാകുളത്ത് മാത്രമായി ഇതുവരെ 22 കൊവിഡ് ക്ലസ്റ്ററുകൾ കണ്ടെത്തി. ജില്ലയിൽ അഞ്ച് സിഎഫ്എൽടിസികൾ തുടങ്ങും 13 ക്ലസ്റ്ററുകൾ കണ്ടെത്തിയ തൃശൂരിലും സിഎഫ്എൽടി‌സി തുറക്കുമെന്ന് അധികൃതർ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :