കോവിഡ് നിയന്ത്രണം ലംഘിച്ചു ഉത്സവഘോഷയാത്ര: ഉത്സവക്കമ്മിറ്റിക്കെതിരെ കേസ്

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 17 ജനുവരി 2022 (19:12 IST)
കൊല്ലം: കോവിഡ് നിയന്ത്രണം ലംഘിച്ചു ഉത്സവഘോഷയാത്ര നടത്തിയതിനു ഉത്സവക്കമ്മിറ്റിക്കെതിരെ പോലീസ് കേസെടുത്തു. ചവറ പരിമണം ധർമ്മശാസ്താ ക്ഷേത്രം ഭാരവാഹികൾക്ക് എതിരെയാണ് കേകേസെടുത്തത്.

പൊതു ചടങ്ങുകൾക്ക് 50 പേരിൽ കൂടുതൽ കൂട്ടം കൂടാൻ പാടില്ല എന്ന നിയന്ത്രണം നില നിൽക്കെയാണ് ശനിയാഴ്ച വൈകിട്ട് ഘോഷയാത്ര നടത്തിയത്. ശനിയാഴ്ച വൈകിട്ട് നടന്ന ഘോഷയാത്രയിൽ ചെണ്ടമേളം, താലപ്പൊലി, ഫ്ളോട്ടുകൾ എന്നിവയുമായി ഹൈവേയിലെത്തി ഒരു കിലോമീറ്ററോളം സഞ്ചരിച്ചാണ് തിരികെ പോയത്. ഘോഷയാത്ര കാരണം ഹൈവേയിൽ അര മണിക്കൂറോളം വാഹന കുരുക്കും ഉണ്ടായി. ഒടുവിൽ പോലീസെത്തിയാണ് ഗതാഗത തടസം നീക്കിയത്.


ഗതാഗത തടസം ഉണ്ടാക്കിയ ഫ്ളോട്ടുകളുടെ ഡ്രൈവര്മാരെയും ക്ഷേത്ര ഭാരവാഹികളെയും അറസ്റ്റ് ചെയ്തു പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. കോവിഡ് പ്രോട്ടോകോൾ ലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും എന്ന് പോലീസ് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :