അനുബന്ധ വാര്‍ത്തകള്‍
- ലോക്ക്ഡൗണിനിടെ അതിഥിതൊഴിലാളികൾ ക്ഷമവെടിഞ്ഞ് നടക്കാൻ തുടങ്ങിയതാണ് പ്രശ്നമെന്ന് അമിത് ഷാ
- മലപ്പുറം അക്രമികളുടെ ജില്ല, പാലക്കാട് ആന ചരിഞ്ഞതിൽ മലപ്പുറത്തെ രൂക്ഷമായി വിമർശിച്ച് മേനക ഗാന്ധി
- എസ്എസ്എൽസി ഫലപ്രഖ്യാപനം ജൂലൈ ആദ്യം, പിന്നാലെ ഹയർസെക്കൻഡറിയും
- ഒറ്റ ദിവസം 9,304 പേർക്ക് രോഗബാധ, 260 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2,16,919
- ഏപ്രില്‍ മാസത്തില്‍ ഏറ്റവുംകൂടുതല്‍ പേര് ഗൂഗിളിനോട് ചോദിച്ച ആരോഗ്യ പ്രശ്നം കേട്ട് ഗൂഗില്‍ വരെ ഞെട്ടി
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി, മരണപ്പെട്ടത് പാലക്കാട് സ്വദേശിനി
പാലക്കാട്: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു.പാലക്കാട് കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശിനി മീനാക്ഷിയമ്മാള്‍ (73) ആണ് മരിച്ചത്. ചൊവാഴ്ച്ച രാത്രി മരണപ്പെട്ട ഇവരുടെ കൊവിഡ് പരിശോധന ഫലം ഇന്നാണ് ലഭിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ സംഖ്യ 12 ആയി.
മേയ് 25നാണ് മീനാക്ഷിയമ്മാൾ ചെന്നൈയിൽ നിന്നും വാളയാർ വഴി നാട്ടിലെത്തിയത്.സഹോദരന്റെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവേ പനിയും പ്രമേഹവും കൂടിയതിനെത്തുടര്‍ന്ന് മേയ് 28ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യ പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നുവെങ്കിലും മരണശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ സഹോദരന്റെ കുട്ടിയും പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. കുട്ടിയുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
അടുത്ത ലേഖനം