തൃശൂർ പൂരം കാണാൻ കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധം, കുട്ടികൾക്ക് പ്രവേശനം നൽകില്ല

അഭിറാം മനോഹർ| Last Modified ചൊവ്വ, 13 ഏപ്രില്‍ 2021 (13:10 IST)
തൃശൂർ പൂരത്തിന് പങ്കെടുക്കുന്നവർക്ക് കൊവിഡ് സർട്ടിഫിക്കറ്റ് നി‌ർബന്ധമാക്കി. 45 വയസിന് മുകളിൽ പ്രായമുള്ളവർ വാക്സീൻ എടുത്തതിന്റെ സർട്ടിഫിക്കറ്റും 45 വയസ്സിൽ താഴെ പ്രായമുള്ളവർ കോവിഡ് നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന സെർട്ടി‌ഫിക്കറ്റും കരുതണം. തൃശൂരിൽ ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഉ‌ൾപ്പടെയുള്ളവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

വിവിധ സ്ഥലങ്ങളിലായി പോലീസ് പരിശോധനകൾ ഉണ്ടാവും. സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമെ പൂരപ്പറമ്പിലേക്ക് പ്രവേശിപ്പിക്കു. കുട്ടികൾക്ക് പ്രവേശനം അനുവദിക്കില്ല.സംസ്ഥാനമൊട്ടാകെ കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :