1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Covid cases in calicut

കോഴിക്കോട് കൊവിഡ് കണക്കുകളിൽ വർധന: ഇന്ന് രോഗം സ്ഥിരീകരിച്ചത് 232 പേർക്ക്

കോഴിക്കോട്
കോഴിക്കോട് കൊവിഡ് കണക്കുകളിൽ വൻ വർധനവ്. ഇന്ന് മാത്രം 232 പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നും എത്തിയ 9 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 10 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. സമ്പർക്കം വഴി 189 പേർക്ക് രോഗം ബാധിച്ചു. 24 പേരുടെ ഉറവിടം വ്യക്തമല്ല.
 
കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 107 പേര്‍ക്കും ചോറോട് പ്രദേശത്ത് 17 പേര്‍ക്കും മാവൂര്‍ 14 പേര്‍ക്കും രോഗം ബാധിച്ചു. ഏഴ് ആരോഗ്യപ്രവർത്തകർക്കും ഇന്ന് രോഗം ബാധിച്ചു. ഇതോടെ കോഴിക്കോട് ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 1358 ആയി. 20 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.
അടുത്ത ലേഖനം
2000 കടന്ന് കൊവിഡ് കണക്ക്: ഇന്ന് രോഗം സ്ഥിരീകരിച്ചത് 2172 പേർക്ക്, 1964 പേർക്ക് സമ്പർക്കം വഴി രോഗം