അദാനിയെ എതിർത്ത സർക്കാർ ലേലത്തിന് കൺസൾട്ടൻസി ഏൽപ്പിച്ചത് അദാനിയുടെ ബന്ധുവിനെ

അഭിറാം മനോഹർ| Last Modified ശനി, 22 ഓഗസ്റ്റ് 2020 (13:32 IST)
തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് കിട്ടാനായി സംസ്ഥാനസർക്കാർ
നിയമസഹായത്തിനായി സമീപിച്ചത് ഗൗതം അദാനിയുടെ ബന്ധുവിന്റെ കമ്പനിയെ. മുംബൈ ആസ്ഥാനമായ സിറില്‍ അമര്‍ചന്ദ് മംഗല്‍ദാസ് എന്ന ഗ്രൂപ്പിനാണ് നിയമപരമായ വിദഗ്‌ധോപദേശത്തിന് കള്‍സള്‍ട്ടന്‍സി ഫീസ് നല്‍കിയത്.

ഗൗതം അദാനിയുടെ മകൻ കരണിന്റെ ഭാര്യാപിതാവ് സിറിൾ ഷെറോഫിന്റെതാണ് ഈ സ്ഥാപനം. കൺസൾട്ടൻസി ഫീസ് ഇനത്തിൽ 55 ലക്ഷം രൂപ കേരളം ഇവർക്ക് നൽകുകയും ചെയ്‌തിട്ടുണ്ട്. വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍, 'പ്രഫഷണല്‍ ഫീ ഫോര്‍ ബിഡ്ഡിങ്' എന്ന നിലയില്‍ ലേലനടപടികളില്‍ സഹായിച്ചതിന് നല്‍കിയ പ്രതിഫലമായാണ് തുക നൽകിയതെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

വിമാനത്താവളത്തിന്റെ നടത്തിപ്പ് 50 വർഷത്തേക്ക് അദാനിക്ക് നൽകിയ കേന്ദ്ര തീരുമാനത്തിനെതിരെ സംസ്ഥാനസർക്കാർ പോരാട്ടം നടത്തുമ്പോളാണ് ഈ വിവരം പുറത്തുവരുന്നത്. ഈ കൺസൾട്ടൻസി ഇടപാട് ഫലത്തിൽ ലേലം കേരളത്തിന് നഷ്ടപെടുവാൻ കാരണമായോ എന്ന സംശയമാണ് ഇപ്പോൾ ബലപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :