വെബ്ദുനിയ ലേഖകൻ|
Last Modified ബുധന്‍, 18 നവംബര്‍ 2020 (07:22 IST)
കൊച്ചി: സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചു എന്നതിന് തെളിവ് ഹാജരാക്കാൻ ഇഡിയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. ശിവശങ്കറിന്റെ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഇക്കാര്യം കോടതി വ്യക്തമാക്കിയിരിയ്ക്കുന്നത്.
ശിവശങ്കർ കുറ്റക്കാരനാണെന്നോ അല്ലെന്നോ പറയാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. അന്വേഷണം നിർണായക ഘട്ടത്തിലായതിനാലാണ് ജമ്യം നിഷേധിയ്ക്കുന്നത്. സ്വപ്ന സുരേഷ് ഏറ്റവുമൊടുവിൽ നൽകിയ മൊഴിയുമായി ബന്ധപ്പെട്ട് വിശദമായ പരിശോധന ആവശ്യമാണെന്നും കൊടതി ഉത്തരവിൽ പറയുന്നുണ്ട്.