ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

അഭിറാം മനോഹർ| Last Modified ചൊവ്വ, 17 നവം‌ബര്‍ 2020 (16:54 IST)
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം നൽകിയ ജാമ്യാപേക്ഷ കോടതി ത‌ള്ളി. ശിവശങ്കറിന് ജാമ്യം നൽകുന്നതിനെ എതിർത്തുകൊണ്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഉന്നയിച്ച വാദങ്ങൾ അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ നടപടി.

കേസിൽ രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ ഇ‌ഡി നിർബന്ധിച്ചതായും അതിന് വഴങ്ങാത്തതിനാലാണ് തന്നെ അറസ്റ്റ് ചെയ്‌തതെന്നും നേരത്തെ ശിവശങ്കർ കോടതിയെ അറിയിച്ചിരുന്നു. ഇതിനെ ഇ‌ഡി കോടതിയിൽ എതിർത്തു. അത്തരത്തിൽ യാതൊന്ന്മ് സംഭവിച്ചിട്ടില്ലെന്നും ദുരുദ്ദേശപരമായാണ് ഇത്തരം വാദങ്ങൾ ഉന്നയിക്കുന്നതെന്നും ഇഡി നിലപാടെടുത്തു.

വാട്‌സാപ്പ് ചാറ്റുകള്‍ പരിശോധിച്ചാല്‍ എം.ശിവശങ്കറും സ്വപ്‌നയും തമ്മിലുളള ബന്ധം വ്യക്തമാകും.സ്വപ്‌നയുടെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ശിവശങ്കറിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ശിവശങ്കര്‍ സ്വര്‍ണക്കടത്തിനെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് പറയുന്നത് വിശ്വാസയോഗ്യമല്ലെന്നും ഇ‌ഡി വാദിച്ചു. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന് ജാമ്യം നല്‍കിയാല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്നും ഇ.ഡി. പറഞ്ഞു. ഈ വാദഗതികൾ അംഗീകരിച്ചുകൊണ്ടാണ് കോടതി ശിവശങ്കറിന്റെ ജാമ്യം നിഷേധിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :