എന്താണ് മകരവിളക്ക്: മകരജ്യോതിക്ക് ശേഷം മാളികപ്പുറത്തമ്മ പതിനെട്ടാം പടിയിലേക്ക്

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 14 ജനുവരി 2023 (11:40 IST)
സ്വാമി അയ്യപ്പക്ഷേത്രത്തിലെ പ്രസിദ്ധമായ ഉത്സവമാണ് മകരവിളക്ക്. മകരം ഒന്നാം തീയ്യതിയാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. പ്രസ്തുത ദിവസം സ്വാമി അയ്യപ്പക്ഷേത്രത്തില്‍ വളരെ വലിയ ഉത്സവവും വിശേഷാല്‍ പൂജകളും നടക്കുന്നു. മകരവിളക്ക് ദര്‍ശനത്തിനായി ലോകത്തിന്റെ നാനാഭാഗത്തുനിന്നും നിരവധി ഭക്തജനങ്ങള്‍ എത്തിച്ചേരാറുണ്ട്.

മകര വിളക്കിനോടനുബന്ധിച്ച് വൈകുന്നേരം നടക്കുന്ന ദീപാരാധന വളരെ വിശേഷപ്പെട്ട ഒന്നാണ്. ഈ ദീപാരാധന നടക്കുന്നതോടൊപ്പം ശ്രീ സ്വാമി അയ്യപ്പക്ഷേത്രത്തിന്റെ ഒരു കോണിലുള്ള പൊന്നമ്പലമേട് എന്ന മലയുടെ മുകളില്‍ സ്ഥിതിചെയ്യുന്ന വനക്ഷേത്രത്തിലും ദീപാരാധന നടക്കും. ഇതാണ് മകരജ്യോതി. മൂന്നു തവണയായി തെളിയുന്ന ഈ മകരജ്യോതി ദര്‍ശിക്കാന്‍ നിരവധി ആളുകള്‍ എത്താറുണ്ട്.

മകരജ്യോതി തെളിഞ്ഞ ശേഷമാണ് രാത്രിയില്‍ മാളികപ്പുറത്തമ്മയെ ആനപ്പുറത്ത് വാദ്യമേളങ്ങളുടെ അകമ്പടിയോടെ പതിനെട്ടാം പടിയിലേക്ക് ആനയിക്കുക. തുടര്‍ന്ന് അവിടെ നിന്നും ദേവിയെ തിരിച്ചെഴുന്നളിക്കുന്നതോടെയാണ് മകരവിളക്ക് ഉത്സവത്തിന് തുടക്കമാവുക. ഗുരുതിയും ഒരു പ്രധാന ചടങ്ങാണ്. കത്തിയെരിയുന്ന പന്തങ്ങളെ സാക്ഷിയാക്കി ഗുരുതിക്കുറുപ്പ് ഒരു കുമ്പളങ്ങ മുറിച്ച് ചുണ്ണാമ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ഉണ്ടാക്കിയ 'നിണം' മലദേവതകള്‍ക്കു തൂകുന്നതാണ് ഗുരുതിയുടെ ചടങ്ങ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :