കറുത്ത ദമ്പതികള്‍ക്ക് വെളുത്ത കുഞ്ഞ് പാടില്ലപോലും !

കായം‍കുളം| Last Modified ചൊവ്വ, 3 നവം‌ബര്‍ 2015 (12:42 IST)
കറുത്ത നിറമുള്ള ദമ്പതികള്‍ രണ്ടു വയസുള്ള വെളുത്തു തുടുത്ത കുഞ്ഞുമായി പോയത് കണ്ട് നിന്നവര്‍ക്ക് രസിച്ചില്ല. സംശയത്തെ തുടര്‍ന്ന് ഒടുവില്‍ ദമ്പതികളെ പൊലീസ് സ്റ്റേഷനിലെത്തിച്ചെങ്കിലും ഒടുവില്‍ സത്യം തിരിച്ചറിഞ്ഞ് ഇവരെ വിട്ടയച്ചു.

കായംകുളം താലൂക്ക് ആശുപത്രിക്ക് മുന്നില്‍ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. തമിഴ്നാട് സ്വദേശികളും വര്‍ഷങ്ങളായി മാവേലിക്കരയിലെ വാത്തിക്കുളത്ത് സ്ഥിരതാമസമാക്കിയവരുമായ ദമ്പതികള്‍ക്കാണ് ഈ പ്രശ്നം നേരിടേണ്ടിവന്നത്. രണ്ട് വയസുള്ള വെളുത്ത കുഞ്ഞുമായി ഇവര്‍ ആശുപത്രിയില്‍ വന്നപ്പോഴായിരുന്നു കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണോ ഇവര്‍ എന്ന് സംശയിച്ച്
സംശയരോഗികള്‍ ഇവരെ തടഞ്ഞതും പൊലീസില്‍ അറിയിച്ചതും.

തുടര്‍ന്ന് ഇവരുടെ ബന്ധുക്കളെയും അയല്‍ക്കാരെയും വരുത്തി സംശയ നിവൃത്തി വരുത്തിയ ശേഷം പൊലീസ് ഇവരെ വിട്ടയച്ചതോടെയായിരുന്നു ദമ്പതികള്‍ക്ക് ശ്വാസം നേരേവീണത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :