ഹരിയാനയില്‍ വാഹനാപകടം: അടൂര്‍ സ്വദേശി മരിച്ചു

വാഹനാപകടം , ഹരിയാന , ആശുപത്രി
ന്യൂഡല്‍ഹി| jibin| Last Modified തിങ്കള്‍, 2 നവം‌ബര്‍ 2015 (09:22 IST)
ഹരിയാനയിലെ കര്‍ണാലില്‍ അപകടത്തില്‍പ്പെട്ട മൂന്നു മലയാളികളെ ഡല്‍ഹി എയിംസ് ആശുപത്രിയിലെത്തിച്ചു. മലപ്പുറം പുളിക്കല്‍ സ്വദേശി നാസര്‍, അടൂര്‍ സ്വദേശി സിദ്ധീഖ്, ബാംഗ്ലൂരിലെ നാഷന്‍ ഏജ് പത്രത്തിന്റെ ചീഫ് റിപ്പോര്‍ട്ടര്‍ സോഫിയ എന്നിവരെയാണ് എയിംസില്‍ എത്തിച്ചത്.

നാസര്‍ ,സിദ്ധീഖ് എന്നിവരുടെ നില ഗുരുതരമാണ്. അടൂര്‍ സ്വദേശി അരുണ്‍ അപകടത്തില്‍ മരിച്ചിരുന്നു. അരുണിന്റെ മൃതദേഹം കര്‍ണാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ബാംഗ്ലൂരില്‍ നിന്നും കുളു മണാലിയിലേക്ക് വിനോദ യാത്ര പോയ നാലംഗ സംഘത്തിന്റെ കാര്‍ ഡിവൈഡറിലിടിച്ചാണ് അപകടമുണ്ടായത്. ദില്ലി മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :