ആശുപത്രികള്‍ ഗോമൂത്രമുപയോഗിച്ച് ശുചിയാക്കണമെന്ന് കോണ്‍ഗ്രസ് കൌണ്‍സിലര്‍...!

മുംബൈ| VISHNU N L| Last Modified ശനി, 24 ഒക്‌ടോബര്‍ 2015 (14:15 IST)
പശു ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വളരെ സെന്‍സിറ്റീവായ വിഷയമായി നില്‍ക്കുന്നത് ബിജെപികും പരിവാരങ്ങള്‍ക്കും കടുത്ത പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാല്‍ ഗോ വിഷയത്തില്‍ നാട്ടുകാരെ ചിരിപ്പിക്കാന്‍ കോണ്‍ഗ്രസുകാരും ഒട്ടും പിന്നില്ലെന്ന് തെളിയിച്ചിരിക്കുകയാണ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ
കോണ്‍ഗ്രസ് കൗണ്‍സിലര്‍ പര്‍മീന്ദര്‍ ഭമ്‌ര‍.
ഗോമൂത്രം പ്രകൃതി ദത്ത അണുനാശിനിയാണെന്നും അതിനാല്‍ ഗോമൂത്രമുപയോഗിച്ച് ആശുപത്രികള്‍ ശുചിയാക്കണമെന്നുമാണ് ഇദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ ആവശ്യം ഒരു നാണക്കേടുമില്ലാതെ മുംബൈ കോര്‍പ്പറേഷനു മുന്നില്‍ വയ്ക്കുക്കയും ചെയ്തു. എല്ലാ സ്വകാര്യ-സര്‍ക്കാര്‍ ആസ്പത്രികളിലും ഗോമൂത്രമുപയോഗിച്ച് ശുചീകരണം നടത്തണമെന്നാണ് ഇദ്ദേഹത്തിന്റെ നിര്‍ദ്ദേശം. മാലഡില്‍ നിന്നുള്ള കൌണ്‍സിലറാണ് പര്‍മീന്ദര്‍ ഭമ്‌ര‍. എന്നാല്‍ ആരോഗ്യവകുപ്പ് മറുപക്ഷത്താണ്. ഗോമൂത്രം ആരോഗ്യകരമായ കീടനാശിനിയാണെന്ന് ഉറപ്പുപറയാന്‍ ബിഎംസിയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.

ഇങ്ങനെയൊരു നിര്‍ദ്ദേശം ആരെങ്കിലും മുന്നോട്ടുവെച്ചതായി അറിവില്ല. വിഷയം പഠിച്ചശേഷം മാത്രം പ്രതികരിക്കാം - കെഇഎം ആസ്പത്രിയിലെ ഡീന്‍ ഡോ.അവിനാഷ് സുപെ പറയുന്നു. പുരാതന കാലത്ത് ഗോമൂത്രം കീടനാശിനിയായി ഉപയോഗിച്ചിരുന്നതായി ആയുര്‍വേദത്തില്‍
പറയുന്നുണ്ട്. എന്നാല്‍ ആസ്പത്രികളിലെ ഉപയോഗത്തിന് അത് മതിയാകുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല- ബിഎംസി പെരിഫറല്‍ ആസ്പത്രിയിലെ ഡോ.മഹേന്ദ്ര വാടിവാള്‍ പറഞ്ഞു.

എന്നാല്‍ ആരോഗ്യരംഗത്തെ വിദഗ്ധരില്‍ പലരും ഗോമൂത്രത്തെ അണുനാശിനായി ഉപയോഗിക്കാനാകില്ല എന്ന അഭിപ്രായക്കാരാണ്. ശാസ്ത്രീയമായി തെളിയിക്കാതെ ആസ്പത്രികളില്‍ ഗോമൂത്രം ഉപയോഗിക്കരുതെന്നാണ് വിദഗ്ധ ഡോക്ടര്‍മാരുടെ പക്ഷം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :