1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Corona Virus updates

സീറ്റിൽ ഒറ്റയ്ക്കിരിക്കണം; കൊറോണയെന്ന് കള്ളം പറഞ്ഞ് യുവാവ്, ആശുപത്രിയിലെത്തിച്ച് ബസ് ജീവനക്കാർ

കൊറോണ
ബസിലെ സീറ്റിൽ ഒറ്റയ്ക്കിരിക്കുന്നതിനായി അടുത്തിരിക്കാൻ വന്ന യാത്രക്കാരനോട് കൊറോണയെന്ന് പറഞ്ഞ യുവാവിനെ ആശുപത്രിയിലെത്തിച്ച് ബസ് ജീവനക്കാരും മറ്റ് യാത്രക്കാരും. ഇന്ന് രാവിലെ താമരശ്ശേരിയിലായിരുന്നു സംഭവം.
 
പരിശോധനയിൽ യുവാവിനു കൊറോണയില്ലെന്ന് തെളിഞ്ഞതോടെയാണ് ബസ് യാത്ര തുടർന്നത്. കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസിലാണ് സംഭവം. കൊടുവള്ളിയിൽ നിന്നും കയറിയ മറ്റൊരു യുവാവ് അടുത്തിരിക്കാൻ വന്നതോടെയാണ് തനിക്ക് കൊവിഡ് എന്ന് യുവാവ് പറഞ്ഞത്. 
 
പരിഭ്രാന്തനായ യുവാവ് ഇക്കാര്യം കണ്ടക്ടറോട് പറഞ്ഞു. തുടർന്ന് കണ്ടക്ടറും മറ്റ് യാത്രക്കാരും ചേർന്ന് യുവാവിനെ താമരശേരിയിൽ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. എന്നാൽ, തനിക്ക് കൊറോണായെന്നല്ല പറഞ്ഞതെന്നും യുവാവിനു തന്റെ ഭാഷ മനസിലാകാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും യുവാവ് പറയുന്നു. കൊറോണ സമയമാണെന്നും മാസ്ക് ധരിക്കണമെന്നുമായിരുന്നു പറഞ്ഞതെന്നാണ് യുവാവിന്റെ വാദം.  
About Writer
ചിപ്പി പീലിപ്പോസ്
അടുത്ത ലേഖനം
കോവിഡ് 19: ജീവനക്കാർക്ക് 74,000 രൂപ ബോണസ് നൽകി ഫെയ്‌സ്ബുക്ക് !