അനു മുരളി|
Last Modified ചൊവ്വ, 31 മാര്‍ച്ച് 2020 (19:28 IST)
വിഡ്ഢിദിനമായ ഏപ്രിൽ 1 ആണ് നാളെ. ആളുകളെ ഫൂളാക്കാൻ
കൊവിഡ് 19 ന്റെ കൂട്ടുപിടിച്ചാൽ പൊലീസിന്റെ പിടിവീഴും. മുന്നറിയിപ്പുമായി കേരള പൊലീസ്. കൊവിഡ് 19 ബാധയെ പറ്റിയുള്ള വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് കേരള പൊലീസ് അറിയിച്ചു.
സമൂഹമാധ്യമങ്ങളിലും മറ്റും ഇത്തരം വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ഐപിസി 188 പ്രകാരം കേസെടുക്കും. വ്യാജ പോസ്റ്റുകൾ ഉണ്ടാക്കുകയോ അത് ഷെയർ ചെയ്യുകയോ ചെയ്താൽ പൊലീസ്
ശക്തമായ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ്.