അനു മുരളി|
Last Modified ചൊവ്വ, 31 മാര്‍ച്ച് 2020 (16:28 IST)
കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ആളുകളെല്ലാം വീടുകളിൽ തന്നെ തങ്ങുകയാണ്. എന്നാലും അത്യാവശ്യങ്ങൾക്കായി പുറത്തിറങ്ങുന്നവരുണ്ട്. ഇക്കൂട്ടരും പൊലീസുകാരും ഇനിയുള്ള 4 ദിവസത്തേക്ക് വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കോഴിക്കോട് ജില്ലയില്‍ നാളെ മുതല്‍ ശനിയാഴ്ച വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന്
കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
സാധാരണ താപനിലയെക്കാള്‍ മൂന്ന് മുതില്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വര്‍ധിക്കും. ആലപ്പുഴ, കോട്ടയം ,തൃശ്ശൂര്‍ ജില്ലകള്ളില്‍ 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. പൊലീസുകാരാണ് വളരെയധികം ശ്രദ്ധിക്കേണ്ടത്.
ലോക്ക് ഡൗണിന്റെ ഭാഗമായി വീട്ടിലിരിക്കുന്നവര്‍ പകല്‍ 11 മണി മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ വെയിലേല്‍ക്കുന്നത് ഒഴിവാക്കുക. അത്യാവശ്യ ഘട്ടങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ തൊപ്പിയോ കുടയോ ഉപയോഗിക്കേണ്ടതാണ്.