ലയണൽ മെസ്സി ബാഴ്‌സയുടെ ചെഗുവേരയെന്ന് ഫ്രഞ്ച് മാധ്യമം

അഭിറാം മനോഹർ| Last Modified ചൊവ്വ, 31 മാര്‍ച്ച് 2020 (19:15 IST)
ബാഴ്‌സലോണ താരം ലയണൽമെസ്സിയെ വിപ്ലവനായകനായ ചെഗുവേരയോട് ഉപമിച്ച് ഫ്രഞ്ച് സ്പോർട്‌സ് മാധ്യമമായ ലേ ക്വിപ്പ്. "ലിയോണല്‍ മെസി ദ ചെ ഓഫ് ബാഴ്‌സ" എന്ന തലക്കെട്ടോടെ മെസ്സിയെ ചെ ഗുവേരയുടെ ചിത്രത്തിനോടോപ്പം കൂട്ടിച്ചേർത്താണ് ലേ ക്വിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.കൊറോണകാലത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മെസ്സി അടക്കമുള്ള താരങ്ങൾ തങ്ങളുടെ വേതനത്തിന്റെ 70 ശതമാനവും വേണ്ടെന്ന് വെച്ചിരുന്നു. ഇതിനെ തുടർന്നാണ് ലേ ക്വിപ്പ് മെസ്സിക്ക് പുതിയ വിശേഷണം സമ്മാനിച്ചത്.

കൊവിഡ് കാരണം ബാഴ്‌സലോണ ക്ലബ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.ഇതിനെ തുടർന്നാണ് താരങ്ങൾ താരങ്ങൾ തങ്ങളുടെ വേതനം വെട്ടികുറയ്‌ക്കാൻ തീരുമാനിച്ചത്.എന്നാൽ അതേസമയം ക്ലബ് പ്രസിഡന്റ് ജാസപ് ബര്‍ത്യോമുവിനെതിരെ കടുത്ത വിമര്‍ശനവും മെസി ഉന്നയിച്ചു. ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിനായി ബോർഡിന്റെ നിർദേശം വേണ്ടെന്നും മെസ്സി പറഞ്ഞു. ഇതിനെ തുടർന്നാണ് മെസിയെ ചെ ഗുവേരയോട് താരതമ്യം ചെയ്തുകൊണ്ടുള്ള ചിത്രം പുറത്തുവന്നത്.

ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് മെസ്സി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. പോസ്റ്റ് ഇങ്ങനെ

ഞങ്ങളുടെ വേതനത്തിന്റെ 70% വേണ്ടെന്നു വയ്ക്കുകയാണ്. ക്ലബ്ബിലെ സാധാരണ ജീവനക്കാരുടെ 100% വേതനം ഉറപ്പാക്കുന്നതിന് വേണ്ടി കൂടിയാണ് ഞങ്ങളുടെ തീരുമാനം.ഇക്കാര്യം ചെയ്യാന്‍ ഞങ്ങളോടാരും പ്രത്യേകിച്ചു പറയേണ്ട കാര്യമില്ല. മെസ്സി ഇൻസ്റ്റഗ്രാം പോസ്റ്റിൽ വ്യക്തമാക്കി



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :