കഞ്ചാവ് വേട്ട: ഒരാള്‍ അറസ്റ്റില്‍

വെഞ്ഞാറമൂട്| Last Modified തിങ്കള്‍, 20 ഒക്‌ടോബര്‍ 2014 (17:00 IST)
വീണ്ടും കഞ്ചാവ് വേട്ട. നൂറു പൊതി കഞ്ചാവുമായി വെഞ്ഞാറമൂട് പൊലീസ് മധ്യവയസ്കനെ അറസ്റ്റ് ചെയ്തു. പിരപ്പന്‍കോട് പാലം‍കോണം ലക്ഷം വീട് കോളനിയില്‍ അശോക‍(46)നെയാണു പൊലീസ് കഞ്ചാവുമായി പിടിച്ചത്.

വേളാവൂര്‍ കരിക്കുളം ഏലായില്‍ കഞ്ചാവ് കച്ചവടം നടക്കുന്നു എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു തൊണ്ടി സഹിതം പ്രതിയെ പിടിച്ചത്. ഇടുക്കിയില്‍ നിന്നാണു കഞ്ചാവ് ഇവിടേക്ക് എത്തിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു. പൊതി ഒന്നിനു നൂറ്റന്‍പത് രൂപയ്ക്കാണു നീല ചടയന്‍ എന്ന ഇനം കഞ്ചാവ് ഇവിടെ ചില്ലറ വില്‍പ്പനയ്ക്ക് എത്തിച്ചിരുന്നത്.

വെഞ്ഞാറമൂട് എസ് ഐ രാജ്കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു ഇടനിലക്കാരനായ അശോകനെ വലയിലാക്കിയത്. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :