എ കെ ജെ അയ്യര്‍|
Last Modified വ്യാഴം, 8 ജൂണ്‍ 2023 (18:59 IST)
കൊല്ലം: പാഴ്‌സൽ ലോറി എന്ന വ്യാജേന എത്തിയ കണ്ടെയ്‌നർ ലോറി പരിശോധിച്ചപ്പോൾ അതിനുള്ളിൽ അവശനിലയിലുള്ള കാളകളെ കുത്തിനിറച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് പൊള്ളാച്ചിയിൽ നിന്നും കൊല്ലം ജില്ലയിലെ ശാസ്‌താംകോട്ട ആനയടി വയാങ്കര കാള ചന്തയിലേക്ക് എത്തിയ ലോറിയാണ് പിടികൂടിയത്.
കർണ്ണാടക രജിസ്ട്രേഷനിലുള്ള ഈ ലോറിക്കുള്ളിൽ അവശനിലയിലായ 21 കാളകളെയാണ് കണ്ടെത്തിയത്. പൊള്ളാച്ചി സ്വദേശികളായ ലോറി ഡ്രൈവർ മണികണ്ഠൻ (31), ക്ളീനർമാരായ ശിവകുമാർ (32), ബാലസുബ്രഹ്മണ്യം (35) എന്നിവർക്കൊപ്പം ഏജന്റ് ശൂരനാട് സ്വദേശി സുൽഫി എന്നിവരെയും പിടികൂടി കേസെടുത്തു.
കുന്നത്തൂർ ആനയടി പാലത്തിനടുത്ത് കുന്നത്തൂർ സബ് ആർ.ടി.ഒ ഓഫീസ് ഉദ്യോഗസ്ഥർ നടത്തിയ വാഹന പരിശോധനയിലാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ ലോറി പിടികൂടിയത്. വശങ്ങളിൽ രജിസ്‌ട്രേഷൻ നമ്പർ പതിക്കാത്ത കോദയം ചെയ്തപ്പോൾ പാഴ്‌സൽ ലോറി എന്നാണു ഡ്രൈവർ പറഞ്ഞത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കാളകളെ കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.