കണ്‍സ്യൂമര്‍ ഫെഡിലെ അഴിമതി: തച്ചങ്കരി തന്നോടൊന്നും പറഞ്ഞിട്ടില്ല- മുഖ്യമന്ത്രി

കണ്‍സ്യൂമര്‍ ഫെഡ് , ടോമിന്‍ തച്ചങ്കരി , മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 9 സെപ്‌റ്റംബര്‍ 2015 (15:16 IST)
കണ്‍സ്യൂമര്‍ ഫെഡ് എം ഡി സ്ഥാനത്തു നിന്ന് ടോമിന്‍ തച്ചങ്കരിയെ മാറ്റിയ വിഷയത്തില്‍ ന്യായീകരണവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. തച്ചങ്കരിയെ കണ്‍സ്യൂമര്‍ ഫെഡ്‌ സ്ഥാനത്തു നിന്ന് മാറ്റിയ നടപടി അവസാനിച്ചു. കഴിഞ്ഞത്‌ കഴിഞ്ഞു, ഇനി ആ വിഷയത്തില്‍ ചര്‍ച്ചയില്ല. കണ്‍സ്യൂമര്‍ ഫെഡിലെ അഴിമതിയെ കുറിച്ച്‌ തച്ചങ്കരി തന്നോട്‌ ഒന്നും പറഞ്ഞിട്ടില്ലെന്നും ഇതുസംബന്ധിച്ച റിപ്പോര്‍ട്ട്‌ തനിക്ക്‌ കിട്ടിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.

അതേസമയം, ടോമിന്‍ തച്ചങ്കരിയെ എം.ഡി സ്‌ഥാനത്തു നിന്ന്‌ നീക്കിയതില്‍ പ്രതിഷേധിച്ച്‌ കണ്‍സ്യൂമര്‍ ഫെഡ്‌ ആസ്‌ഥാനത്ത്‌ ജീവനക്കാര്‍ പ്രതിഷേധ പ്രകടനവുമായി രംഗത്തെത്തി. കണ്‍സ്യൂമര്‍ ഫെഡ് എം ഡി സ്ഥാനത്തു നിന്ന് ടോമിന്‍ തച്ചങ്കരിയെ മാറ്റുകയും
എസ് രത്നകുമാറിന് പുതിയ ചുമതല നല്‍കുകയും ചെയ്‌തു. തച്ചങ്കരി ഇനിമുതല്‍ ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍ ആയിരിക്കും.

ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് ടോമിന്‍ തച്ചങ്കരിയെ കണ്‍സ്യൂമര്‍ഫെഡ് എം ഡി സ്ഥാനത്തു നിന്ന് മാറ്റിയത്. ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍ ആയിരുന്ന ശ്രീലേഖ ഐ പി എസ് ഉപരി പഠനാര്‍ത്ഥം വിദേശത്തേക്ക് പോകുന്ന സാഹചര്യത്തിലാണ് ഇത്.
മൂന്നു മാസത്തെ അവധിക്ക് ശ്രീലേഖ അപേക്ഷ നല്കിയിരുന്നു.

റബ്ബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ എം ഡിയായി ഐ ജി ഗോപിനാഥിനേയും നിയമിച്ചു.
അതേസമയം, ടോമിന്‍ തച്ചങ്കരിയെ കെ എം എം എല്‍ എംഡിയാക്കുന്നത് പി കെ കുഞ്ഞാലിക്കുട്ടി എതിര്‍ത്തു. നിലവിലെ സ്ഥിതി തുടരട്ടെയെന്ന് കുഞ്ഞാലിക്കുട്ടി നിര്‍ദ്ദേശിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :