വയനാട്|
JOYS JOY|
Last Modified ചൊവ്വ, 12 ജൂലൈ 2016 (09:53 IST)
നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണ് വയനാട് കല്പറ്റയില് കെ എസ് ആര് ടി സി ബസ് തകര്‍ന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ നാലേമുക്കാലോടെ ആയിരുന്നു അപകടം. ആളുകള്‍ കുറഞ്ഞ സമയമായതിനാല്‍ വന്‍ അപകടം ഒഴിവായി. കെ എസ് ആര് ടി സി ഗ്യാരേജിന് സമീപം നിര്‍മ്മാണത്തിലിരുന്ന കെട്ടിടമാണ് തകര്‍ന്നു വീണത്.
നേരത്തെ, കെട്ടിടനിര്‍മ്മാണം അശാസ്ത്രീയമാണെന്ന് ആരോപിച്ച് കെ എസ് ആര് ടി സി അധികൃതര്‍ നിര്‍മ്മാണത്തിനെതിരെ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ നടപടി ഒന്നും ഉണ്ടായിരുന്നില്ല. കെട്ടിടം മരത്തിലേക്ക് പതിക്കുകയും മരം ബസിന് മുകളിലേക്ക് വീഴുകയുമായിരുന്നു. അപകടത്തിന് കാരണം അശാസ്ത്രീയമായ കെട്ടിടനിര്മ്മാണമാണെന്ന് കെ എസ് ആര് ടി സി അധികൃതര്‍ പറഞ്ഞു.