വയനാട്ടില്‍ ബസ് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു

വയനാട്ടില്‍ ബസ് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു

സുല്‍ത്താന്‍ബത്തേരി| JOYS JOY| Last Modified വ്യാഴം, 7 ജൂലൈ 2016 (07:56 IST)
വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ബസ് മറിഞ്ഞ് അപകടം. അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കണിയാംപറ്റ സ്വദേശി ജോണ്‍സണ്‍, ചീക്കല്ലൂര്‍ സ്വദേശി വിനോദ്(40) എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ കല്പറ്റയിലും ബത്തേരിയിലുമുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച വൈകുന്നേരം ആറുമണിയോടെ ആയിരുന്നു അപകടം ഉണ്ടായത്. കല്പറ്റയില്‍
നിന്ന് ബത്തേരിയിലേക്കു പോകുകയായിരുന്ന ബസ് പാതിരിപാലത്ത് വെച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :