തിരുവനന്തപുരം|
JOYS JOY|
Last Modified തിങ്കള്‍, 20 ഏപ്രില്‍ 2015 (12:11 IST)
രാജ്യസഭ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (ബി) എം എല്‍ എ കെ ബി ഗണേഷ് കുമാര്‍ എല്‍ ഡി എര്‍ഫിന് വോട്ട് ചെയ്തു. പാര്‍ട്ടി പറഞ്ഞ സ്ഥാനാര്‍ത്ഥിക്ക് താന്‍ വോട്ട് ചെയ്തെന്ന് വോട്ടെടുപ്പിനു ശേഷം ഗണേഷ് കുമാര്‍ പ്രതികരിച്ചു.
യു ഡി എഫ് അഴിമതിക്കാരുടെ മുന്നണിയാണെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. തന്നെ മുന്നണിയില്‍ നിന്ന് പുറത്താക്കിയ ശേഷം തന്നോട് വോട്ട് ചോദിക്കാന്‍ മുന്നണിക്കോ മുന്നണിയിലെ നേതാക്കള്‍ക്കോ അവകാശമില്ലെന്നും ഗണേഷ് കുമാര്‍ പ്രതികരിച്ചു.
നേരത്തെ, രാജ്യസഭ തെരഞ്ഞെടുപ്പില്‍ കെ ബി ഗണേഷ് കുമാര്‍ എം എല്‍ എയുടെ വോട്ട് എല്‍ ഡി എഫിനാണെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള പറഞ്ഞു. ആദ്യവോട്ട് സി പി ഐയ്ക്കും രണ്ടാമത്തെ വോട്ട് സി പിഎമ്മിനും നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.