തിരുവനന്തപുരം|
jibin|
Last Modified ഞായര്‍, 12 ഒക്‌ടോബര്‍ 2014 (11:13 IST)
സംഘടനാ തെരഞ്ഞെടുപ്പാണ് അനുയോജ്യമെന്ന് എ, ഐ ഗ്രൂപ്പുകള്‍ അറിയിച്ചതോടെ കോണ്‍ഗ്രസ് പുനസംഘടന മണ്ഡലം തലത്തിലൊതുങ്ങും. ഇതോടെ പതിമൂന്ന് ജില്ലകളില്‍ പുതിയ മണ്ഡലം പ്രസിഡന്റുമാരെ പ്രഖ്യാപിച്ചേക്കും.
നേരത്തെ ഡിസിസി തലം വരെ പുന സംഘടിപ്പിക്കാനായിരുന്നു ആലോചന. എന്നാല്‍ ബാര്‍ വിഷയത്തില്‍ കെപിസിസിയോട് എ, ഐ ഗ്രൂപ്പുകള്‍ പടപ്പുറപ്പാട് നടത്തുകയായിരുന്നു ഇതിനെ തുടര്‍ന്ന് നിശ്ചയിച്ച തീയതിയൊക്കെ തെറ്റിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് വരുന്നതിനെ തുടര്‍ന്ന് പുനസംഘടന താഴെ തട്ടില്‍ നിന്ന് മതിയെന്നായിരുന്നു കെപിസിസി പ്രസിഡന്റെ വിഎം സുധീരന്റെ നിലപാട്. ഇതിനെ തുടര്‍ന്നാണ് ഗ്രൂപ്പുകള്‍ പുനസംഘടനയാകാമെന്നതിലേയ്ക്ക് എത്തിയത്.
എന്നാല്‍ ബ്ലോക്ക്, ഡിസിസി പുനസംഘടനയ്ക്കുള്ള നടപടികളിലേയ്ക്ക് കടക്കേണ്ടെന്നാണ് അവരുടെ തീരുമാനം. ഇതിനിടെ കെപിസി,സി ഭാരവാഹികളും നിര്‍വാഹക സമിതി അംഗങ്ങളും വെള്ളിയാഴ്ച യോഗം ചേരും. കെപിസിസി പ്രസിഡന്റിന്റെ ജനപക്ഷ യാത്രയ്‌ക്കൊപ്പം പുനസംഘടനയും ചര്‍ച്ചയാകും.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.