സുധീരന്‍ പ്രായോഗിക രാഷ്ട്രീയമല്ല കാണിക്കുന്നത്: മുരളീധരന്‍

തിരുവനന്തപുരം| jibin| Last Modified വ്യാഴം, 9 ഒക്‌ടോബര്‍ 2014 (11:50 IST)
കെപിസിസി പ്രസിഡന്റ് വിഎം സുധീരനെതിരെ ആഞ്ഞടിച്ച് കെ മുരളീധരന്‍. സര്‍ക്കാരിനെ വെട്ടില്‍ വീഴ്ത്തുന്ന സമീപനങ്ങളാണ് സുധീരന്‍ കൈക്കൊള്ളുന്നത്. അതിനാല്‍ ഒരു മധ്യസ്ഥന്റെ നിലപാടാണ് പാര്‍ട്ടി അധ്യക്ഷന്‍ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മദ്യനയത്തില്‍ ഉള്‍പ്പെടെ സുധീരന്‍ പ്രായോഗിക രാഷ്ട്രീയമല്ല കാണിച്ചത്. ഒരു മധ്യസ്ഥന്റെ നിലപാടാണ് അദ്ദേഹം സ്വീകരിക്കേണ്ടത്. പാര്‍ട്ടിയെ നയിക്കേണ്ടയാള്‍ തര്‍ക്കങ്ങളുടെ ഭാഗമാകരുതെന്നും മുരളീധരന്‍ വ്യക്തമാക്കി. മോഡി പ്രശംസ തുടരുന്ന ശശി തരൂര്‍ പാര്‍ട്ടിക്ക് വിധേയനാകണം.

തിരുവനന്തപുരത്ത് ഉപതിരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തില്‍ ഒരു ഉപതെരഞ്ഞെടുപ്പുണ്ടായാലും പാര്‍ട്ടി അതിന് സജ്ജമാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :