കോണ്‍ഗ്രസ് പിന്തുടരുന്നത് ശിവാജിയുടെ ആദര്‍ശം!

നാസിക്| VISHNU.NL| Last Modified വെള്ളി, 10 ഒക്‌ടോബര്‍ 2014 (18:38 IST)
കോണ്‍ഗ്രസ് പിന്തുടരുന്നത് ഛത്രപതി ശിവാജിയുടെ ആദര്‍ശമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിനെ മഹാരാഷ്ട്രയില്‍ നിന്ന് കെട്ടുകെട്ടിക്കുമെന്ന് ബി ജെ പി നേതാക്കള്‍ പറയുന്നു.

എന്നാല്‍ ശിവാജിയുടെയും മഹാത്മാ ഫൂലെയുടേയും അംബേദ്കറിന്റെയും ആദര്‍ശമാണ് കോണ്‍ഗ്രസ് പിന്തുടരുന്നത് എന്നും അതിനാല്‍ ജനങ്ങള്‍ ഒരിക്കലും കോണ്‍ഗ്രസിനെ ഒഴിവാക്കില്ല എന്നും രാഹുല്‍ പറഞ്ഞു.

നാസിക്കില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോഡി അധികാരത്തില്‍ കയറിയപ്പോള്‍ എല്ലാം ശരിയാകും എന്ന് പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ പാകിസ്ഥാന്‍ നമ്മുടെ ജവാന്മാരെ ആക്രമിക്കുകയാണ് . ഇനിയെപ്പോഴാണ് എല്ലാം ശരിയാവുക ? . രാഹുല്‍ ചോദിച്ചു . നാസിക്കിനെ വ്യവസായ നഗരമാക്കി മാറ്റി യുവാക്കള്‍ക്ക് തൊഴില്‍ കൊടുത്തത് കോണ്‍ഗ്രസാണെന്നും രാഹുല്‍ അവകാശപ്പെട്ടു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :