തിരുവനന്തപുരം|
Last Modified ശനി, 3 ഒക്‌ടോബര്‍ 2015 (16:02 IST)
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടെ യുഡിഎഫില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ആര്‍ എസ് പി തര്‍ക്കം.കൊല്ലം കോര്‍പ്പറേഷില്‍ 20 സീറ്റുകള്‍ വേണമെന്നാണ് ആര്‍എസ്പിയുടെ ആവശ്യം.
എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഒന്‍പത് സിറ്റിംഗ് സീറ്റുകള്‍ നല്കാമെന്നുമാണ് കൊല്ലം ഡിസിസി നിലപാടെടുത്തിരിക്കുന്നത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കടുത്ത നിലപാടുകള്‍ സ്വീകരിക്കേണ്ടിവരുമെന്നും ആര്‍എസ്പി
നേതൃത്വം അറിയിച്ചുകഴിഞ്ഞതായാണ് സൂചന.
യുഡിഎഫില്‍
ആര്‍എസ്പിക്ക് അര്‍ഹമായ പരിഗണന നല്കുന്നുണ്ടെന്നും എന്നാല്‍ കോണ്‍ഗ്രസിന്റെ എല്ലാം സീറ്റുകളും ആവശ്യപ്പെട്ടാല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഡിസിസി നേതൃത്വത്തിന്റെ നിലപാട്.അതേസമയം സീറ്റ് വിഭജം സംബന്ധിച്ച് വ്യക്തമായ ചര്‍ച്ചകള്‍ ഒന്നും നടന്നില്ലെന്നും പ്രാഥമികമായ ആലോചകള്‍ മാത്രമാണ് നടന്നതെന്നും ആര്‍എസ്പി നേതൃത്വം അറിയിച്ചത്.