പ്രധാനമന്ത്രി നരേന്ദ്ര മോഡി ‘ഷോമാന്‍’ ആയി മാറിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി| JOYS JOY| Last Modified തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2015 (14:59 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡി വെറും ഷോമാന്‍ ആയി മാറിയിരിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ. അമേരിക്കയില്‍ സന്ദര്‍ശനത്തിനെത്തിയ മോഡി നാടകം കളിക്കുകയാണെന്നും മുന്‍ പ്രധാനമന്ത്രിമാരുടെ നേട്ടങ്ങള്‍ ഇടിച്ചു താഴ്ത്താനാണ് മോഡി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റല്‍ രംഗത്തെ മുന്നേറ്റത്തിന് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയോടാണ് ഇന്ത്യ കടപ്പെട്ടിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു. രാജ്യത്ത് നിലവിലുള്ള ലളിത് മോഡി വിവാദവും വ്യാപം അഴിമതിയും മറച്ചു വെച്ചാണ് അമേരിക്കയില്‍ വീരവാദം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയിലെ സാപ് സെന്‍്ററില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവെ ഗാന്ധി കുടുംബത്തെ ലക്ഷ്യമിട്ട് പരാമര്‍ശങ്ങള്‍ മോഡി നടത്തിയിരുന്നു. ഇതാണ് കോണ്‍ഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചത്. തനിക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഒന്നുമില്ലെന്നും മക്കളും മരുമക്കളും അഴിമതിയിലൂടെ പണമുണ്ടാക്കുന്ന പ്രതിപക്ഷമാണ് ഉള്ളതെന്നും മോഡി പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :