മദ്യനയം: മുഖ്യമന്ത്രിയ്ക്ക് കോണ്‍ഗ്രസ് എം എല്‍ എമാരുടെ പിന്തുണ

തിരുവന്തപുരം| Last Updated: തിങ്കള്‍, 22 ഡിസം‌ബര്‍ 2014 (17:18 IST)
മദ്യനയത്തില്‍ മാറ്റങ്ങള്‍ വരുത്താനുള്ള സര്‍ക്കാര്‍ തീരുമാത്തന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച്
കോണ്‍ഗ്രസ് എം എല്‍ എമാര്‍‍‍. ക്ളിഫ് ഹൌസില്‍ ചേര്‍ന്ന എം എല്‍ എമാരുടെ യോഗത്തിലാണ് എം എല്‍ എമാര്‍ സര്‍ക്കാര്‍ നിലപാടിന് പിന്തുണ നല്‍കിയത്. യോഗത്തില്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഉള്‍പ്പെടെ 31 പേര്‍ പങ്കെടുത്തു. കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെതിരെ രൂക്ഷ വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നത്.

പാര്‍ട്ടിയും സര്‍ക്കാരും ഒന്നിച്ച് മുന്നോട്ട് പോകണമെന്നും സുധീരന്‍ വിവാദ പ്രസ്താവകള്‍ ഒഴിവാക്കണമായിരുന്നെന്നും യോഗത്തില്‍ എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. സുധീരനെതിരെ ഹൈക്കമാന്‍ഡിനെ സമീപിക്കണമെന്ന ആവശ്യവും എ ഗ്രൂപ്പുകാര്‍ യോഗത്തില്‍ ഉയര്‍ത്തി. വി എം സുധീരനുമായ ഭിന്നത ഒത്തുതീര്‍പ്പാക്കണമെന്നും യോഗത്തില്‍ തീരുമാനമായി. സുധീരനുമായി ചര്‍ച്ച നടത്തുന്നതിനായി മുഖ്യമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും യോഗം ചുമതലപ്പെടുത്തി.

യോഗത്തില്‍ സര്‍ക്കാരിന്റെ നല്ല തീരുമാനങ്ങള്‍ക്ക് പോലും പാര്‍ട്ടിയുടെ പിന്തുണ ലഭിക്കാറില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മദ്യനയത്തിലെ പല തീരുമാനങ്ങളും അറിഞ്ഞില്ലെന്ന് ആര്യാടന്‍ മുഹമ്മദ് യോഗത്തില്‍ പറഞ്ഞു.
വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിച്ചുവെന്നും എല്ലാ കാര്യങ്ങളും സുധീരനെ അറിയിച്ചിരുന്നുവെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.

ഇന്ന് നടന്ന യോഗം ആര്‍ക്കും എതിരായല്ലെന്നും പ്രായോഗിക മാറ്റങ്ങളില്‍ നിന്ന് പിന്നോട്ടു പോകേണ്ടതില്ലെന്ന് യോഗത്തില്‍ തീരുമാനിച്ചതായും യോഗത്തിന് ശേഷം നിയമസഭകക്ഷി സെക്രട്ടറി ബെന്നി ബഹാന്‍ മാധ്യമങ്ങളോട് പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :