കോട്ടയം|
jibin|
Last Modified ഞായര്‍, 21 ഡിസംബര്‍ 2014 (14:36 IST)
പുതിയമദ്യനയത്തില്‍ കെപിസിസി പ്രസിഡന്റെ വിഎം സുധീരനെ തള്ളിപ്പറഞ്ഞ് ചീഫ് വിപ്പ് പിസി ജോര്‍ജ് രംഗത്ത്. മദ്യനയത്തില്‍ ഭൂരിപക്ഷം എംഎല്‍എമാരും മുഖ്യമന്ത്രിക്കൊപ്പമാണെന്നും. സഭകളുടെ ഭീഷണിക്ക് വഴങ്ങുന്ന ഭരണാധികാരികളോട് തനിക്ക് പുച്ഛമാണെന്നും ജോര്‍ജ് വ്യക്തമാക്കി.
താന്‍ യുഡിഎഫിലെ മിക്ക എംഎല്‍എമാരുമായും സംസാരിച്ചെന്നും. അതില്‍ മൂന്നു പേര്‍ മാത്രമാണ് മദ്യനയത്തിലെ പ്രായോഗിക തീരുമാനത്തെ എതിര്‍ത്തതെന്നും. ബാക്കിയുള്ളവര്‍ മുഖ്യമന്ത്രിയുടെ നിലപാടിന് പിന്തുണ നല്‍കുന്നവരുമാണെന്ന് മനസിലാക്കിയെന്നും പിസി ജോര്‍ജ് പറഞ്ഞു. ഈ വിഷയത്തില്‍ സുധീരനുള്ള പിന്തുണ വളരെ കുറവാണ്. കോണ്‍ഗ്രസിലെ പ്രശ്നങ്ങളാണ് മദ്യനയം ഇത്രയും വഷളാക്കിയതെന്നും. സഭകളുടെ ഭീഷണി കൈയ്യില്‍ വെച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കെപിസിസി പ്രസിഡന്റെ വിഎം സുധീരനെതിരെ കോണ്‍ഗ്രസ് വക്താവ് എംഎം ഹസന്‍ വീണ്ടും രംഗത്തെത്തി. മദ്യനയത്തിലെ പ്രായോഗിക മാറ്റത്തില്‍ നിരന്തരമായി പ്രസ്താവന നടത്തുന്ന സുധീരന്‍ അച്ചടക്കം ലംഘിച്ചെന്നും. ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ട ആള്‍ തന്നെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുധീരന്റെ വിമര്‍ശനങ്ങള്‍ സര്‍ക്കാരിന്റെ തിളക്കം ഇല്ലാതാക്കിയെന്നും. മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരെ ടിഎന്‍ പ്രതാപന്‍ എംഎല്‍എ നിരന്തരം വിമര്‍ശം ഉന്നിയിക്കുന്നു. പ്രതാപനെതിരെ നടപടിയെടുക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.