ഡല്‍ഹിക്ക് പോകും മുമ്പ് മാണിയുടെ കാര്യത്തില്‍ തീരുമാനം ?; സുധീരന്റെ സാന്നിധ്യത്തില്‍ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഇന്ദിരാഭവനില്‍ കൂടിക്കാഴ്ച നടത്തുന്നു

വ്യാഴാഴ്‌ചയാണ് സംസ്ഥാന നേതാക്കാള്‍ ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്‌ച നടത്തുന്നത്

  km mani , ramesh chennithala , oommen chandy , congress കെ എം മാണി , ചെന്നിത്തല , ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം| jibin| Last Updated: ചൊവ്വ, 2 ഓഗസ്റ്റ് 2016 (17:31 IST)

ഡല്‍ഹി യാത്രയ്‌ക്ക് മുന്നോടിയായി സംസ്ഥാന കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ തിരുവനനന്തപുരത്ത് കൂടിക്കാഴ്‌ച നടത്തുന്നു. കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പ്രതിപക്ഷ നേതാവ് രമേശ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരാണ് ഇന്ദിരാഭവനില്‍ ഒത്തു ചേര്‍ന്നിരിക്കുന്നത്.

വ്യാഴാഴ്‌ചയാണ് സംസ്ഥാന നേതാക്കാള്‍ ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്‌ച നടത്തുന്നത്. അതിന് മുന്നോടിയായിട്ടുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് സൂചന. കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കി കേരളാ കോണ്‍ഗ്രസ് (എം) നീങ്ങുന്നത്
എങ്ങനെ കൈകാര്യം ചെയ്യാമെന്നും വിഷയം എങ്ങനെ ഹൈക്കമാന്‍ഡില്‍ അവതരിപ്പിക്കാമെന്നതുമാണ് ചര്‍ച്ചയിലെ പ്രധാന വിഷയം.

ഹൈക്കമാന്‍ഡില്‍ നേതൃത്വം മാറണമെന്ന ആവശ്യം ശക്തമാകും. ഇതിനൊപ്പമാണ് മാണിയുടെ ഉടക്കും പ്രശ്‌നമാകുന്നത്. ഈ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ എത്തുന്നതിന് മുമ്പ് തന്നെ പൊതുവായ നിലപാടുകള്‍ സ്വീകരിക്കാനാണ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും സുധീരന്റെ സാന്നിധ്യത്തില്‍ കൂടിക്കാഴ്ച നടത്തുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :