1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Shajan Scaria Arrested

മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയയെ നിലമ്പൂരില്‍ വച്ച് തൃക്കാക്കര പൊലീസ് അറസ്റ്റുചെയ്തു; അറസ്റ്റ് ചോദ്യംചെയ്യല്‍ കഴിഞ്ഞിറങ്ങിയപ്പോള്‍

Shajan Scaria Arrested
മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയയെ നിലമ്പൂരില്‍ വച്ച് തൃക്കാക്കര പൊലീസ് അറസ്റ്റുചെയ്തു. നിലമ്പൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹാജരാകാന്‍ എത്തിയപ്പോഴാണ് അറസ്റ്റ്. ഷാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റുചെയ്തത്. ബിഎസ്എന്‍എല്‍ ബില്‍ വ്യാജമായി നിര്‍മിച്ചു എന്നാണ് പരാതി. നിലമ്പൂരില്‍ ചോദ്യം ചെയ്യല്‍ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്. 
 
ഷാജന്‍ സ്‌കറിയയെ കൊച്ചിയില്‍ എത്തിക്കുമെന്ന് പൊലീസ് അറിയിച്ചു. മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസില്‍ ഷാജന്‍ സ്‌കറിയ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
മാസപ്പടി വിവാദം: അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി, പ്രതിപക്ഷത്തിനു തിരിച്ചടി