അനുബന്ധ വാര്‍ത്തകള്‍
- പുതുപ്പള്ളിയില്‍ പ്രചാരണത്തിനു കൊലക്കേസ് പ്രതിയും; കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമുള്ള ചിത്രം ചര്‍ച്ചയാകുന്നു
- നിരത്തുകളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കും; ഓണം 'കുടിച്ച്' ആഘോഷിക്കാന്‍ പദ്ധതിയിട്ടവര്‍ ശ്രദ്ധിക്കുക
- ഇന്നുമുതല്‍ തുടര്‍ച്ചയായി ബാങ്ക് അവധി
- കാണാതായ വിദ്യാർത്ഥിനിയെ വിവസ്ത്രയാക്കി കെട്ടിയിട്ട നിലയിൽ കണ്ടെത്തി
- വയനാട്ടില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒന്‍പത് തൊഴിലാളികള്‍ മരിച്ചു; രണ്ടുപേരുടെ നില അതീവ ഗുരുതരം
വ്യാജ ബില്‍ നിര്‍മാണം; മറുനാടന്‍ ഷാജന് അറസ്റ്റില്‍
മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ ഉടമ ഷാജന് സ്കറിയ അറസ്റ്റില്‍. തൃക്കാക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. മറ്റൊരു കേസിന്റെ ഭാഗമായി നിലമ്പൂര്‍ പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് തൃക്കാക്കര പൊലീസ് ഷാജന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മതവിദ്വേഷം പ്രചരിപ്പിക്കുന്ന വാര്‍ത്ത ചെയ്തതിനാണ് ഷാജനെതിരെ നിലമ്പൂര്‍ പൊലീസില്‍ കേസുള്ളത്.
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ബി.എസ്.എന്‍.എല്ലിന്റെ പേരില്‍ വ്യാജ ബില്‍ തയ്യാറാക്കിയ കേസിലാണ് ഷാജന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മറ്റൊരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ ഈ വ്യാജ ബില്‍ സമര്‍പ്പിച്ച് സ്വന്തം കമ്പനി രജിസ്റ്റര്‍ ചെയ്തതാണ് ഷാജന്റെ പേരിലുള്ള കുറ്റം.