മന്ത്രിക്കസേര സ്വപ്നം കണ്ട ഗണേഷ് കുമാറിന് ആദ്യ പണി സി പി എമ്മിന്റെ വക!

സ്കറിയ എല്ലാത്തിനും റെഡി ആയിരുന്നു, പിന്നിൽ നിന്ന് പണിതത് സിപി‌എം?!

അപർണ| Last Modified വെള്ളി, 27 ജൂലൈ 2018 (09:12 IST)
കഴിഞ്ഞ ദിവസമാണ് തോമസ് വിഭാഗവുമായി ലയിച്ച് ഇടതുമുന്നണിയിലേക്ക് പ്രവേശിക്കാന്‍ പാര്‍ട്ടി ഒരുങ്ങുകയാണെന്ന് ബാലകൃഷ്ണപിള്ള വ്യക്തമാക്കിയത്. ഇടതുമുന്നണിയിലേക്ക് പ്രവേശനം എളുപ്പമാക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ബാലകൃഷ്ണപിള്ളയ്ക്ക് ഈ നിർദേശം നൽകിയത് സി പി എം ആണെന്നായിരുന്നു റിപ്പോർട്ട്.

കേരള കോൺഗ്രസ് തങ്ങളുട് കൂടെ വേണമെന്ന ഇടതുപക്ഷത്തിന്റെ ആലോചനയാണ് ലയനം നടത്താമെന്ന തീരുമാനത്തിൽ എത്തിയത്. എന്നാല്‍ സ്ഥാനമാനങ്ങള്‍ സംബന്ധിച്ചുള്ള മുറുമുറുപ്പ് രൂക്ഷമായതോടെ ഇരുവിഭാഗവും ലയിക്കാമെന്ന തീരുമാനം മാറ്റിയതായി സൂചന.

ലയനം സംബന്ധിച്ച് ഒന്ന് കൂടി വിശദമായി ആലോചിക്കേണ്ടതുണ്ടെന്നായിരുന്നു സ്കറിയ വിഭാഗം അറിയച്ചത്. എന്നാല്‍ ലയന നീക്കം പൊളിച്ചത് സിപിഎം നേതൃത്വമാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

സി പി എമ്മിന്റെ ഉപദേശത്തോടെ തന്നെ സ്കറിയ തോമസും ബാലകൃഷ്ണപിള്ളയും നേരിട്ട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും കാര്യങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു. ലയനത്തിന് തിടുക്കം ബാലകൃഷ്ണ പിള്ളയ്ക്കായിരുന്നു. ഇതിന് പിന്നിലെ ലക്ഷ്യം ഗണേഷ് കുമാര്‍ ആണെന്ന് വ്യക്തമായതോടെ സിപിഎം പിന്നോട്ട് വലിയുകയായിരുന്നു. ഒപ്പം, ബാലകൃഷ്ണപിള്ളയ്ക്ക് ഒരു മറുപണിയും നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

ലയനത്തിന് പിന്നാലെ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനവും ഗണേഷിന് പാര്‍ലമെന്‍ററി പാര്‍ട്ടി നേതൃസ്ഥാനവും നല്‍കാമെന്നായിരുന്നു ധാരണയെങ്കിലും സിപിഎം അതില്‍ ഇടങ്കോലിട്ടു. ഒരു സ്ഥാനമാനവും ഇല്ലാതെ ലയനം പാര്‍ട്ടിക്ക് ഗുണം ചെയ്തില്ലെന്ന മുന്നറിയിപ്പായിരുന്നു സിപിഎം സ്കറിയ തോമസ് വിഭാഗത്തിന് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ലയനം സംബന്ധിച്ച് വീണ്ടും ആലോചിക്കേണ്ടതുണ്ടെന്ന് സ്കറിയ വിഭാഗം അറിയിക്കുകയായിരുന്നു.

നേരത്തേ തന്നെ ഗണേഷിനെതിരെ സിപിഎമ്മിലെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. അടുത്തിടെ ഗണേഷുമായി ബന്ധപ്പെട്ടുയര്‍ന്ന ചില വിവാദങ്ങളും ഗണേഷിന്‍റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :