‘ഇടത് സഖ്യമുണ്ടായാല്‍ പാര്‍ട്ടി പിളരും, തൃണമൂല്‍ മതി’; സിപിഎമ്മുമായി സഖ്യം വേണ്ടെന്ന് ബംഗാള്‍ കോണ്‍ഗ്രസ്

‘ഇടത് സഖ്യമുണ്ടായാല്‍ പാര്‍ട്ടി പിളരും, തൃണമൂല്‍ മതി’; സിപിഎമ്മുമായി സഖ്യം വേണ്ടെന്ന് ബംഗാള്‍ കോണ്‍ഗ്രസ്

  bengal congress , CPM , Rahul gahndhi , Congress , കോണ്‍ഗ്രസ് , രാഹുല്‍ ഗാന്ധി , സി പി എം
കൊല്‍ക്കത്ത/ന്യൂഡല്‍ഹി| jibin| Last Modified വെള്ളി, 6 ജൂലൈ 2018 (19:47 IST)
സിപിഎമ്മുമായി ബന്ധം വേണ്ടെന്ന് ബംഗാളിലെ കോണ്‍ഗ്രസിന്റെ തീരുമാനം.
സിപിഎമ്മുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയാല്‍ പാര്‍ട്ടി പിളരുമെന്ന് നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍
രാഹുല്‍ ഗാന്ധി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മുതിര്‍ന്ന നേതാക്കളടക്കമുള്ളവര്‍ വ്യക്തമാക്കി.

ഇടതുമായി സഖ്യമോ ധാരണയോ വേണ്ടെന്നാണ് ഭൂരിഭാഗം നേതാക്കളും അഭിപ്രായപ്പെട്ടത്. തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യം ചേരുന്നതാകും ഉചിതമെന്നും നേതാക്കള്‍ പറഞ്ഞു. ചര്‍ച്ചയ്ക്കെത്തിയ 40 പേരില്‍ 90 ശതമാനം പേരും സിപിഎം ബന്ധം തള്ളിപ്പറയുകയും തൃണമൂലുമായി സഖ്യം ചേരണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു.

തെരഞ്ഞെടുപ്പ് സഖ്യവുമായി ബന്ധപ്പെട്ട് ബംഗാള്‍ കോണ്‍ഗ്രസിലെ ഭിന്നത പരിഹരിക്കാനാണ് രാഹുല്‍ ഗാന്ധി നേതാക്കളുടെ യോഗം വിളിച്ചത്. ഈ യോഗത്തിലാണ് സി പി എം ബന്ധം ഒരു കാരണവശാലും പാടില്ലെന്ന ആവശ്യം നേതാക്കള്‍ അധ്യക്ഷനു മുന്നില്‍ അവതരിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :