തിരുവനന്തപുരം|
jibin|
Last Modified വ്യാഴം, 5 ജൂലൈ 2018 (13:59 IST)
കോൺഗ്രസിന്റെ ശത്രുക്കൾ കോൺഗ്രസ് തന്നെയാണെന്ന് പ്രവര്‍ത്തക സമിതി അംഗം എകെ
ആന്റണി. തമ്മിലടിക്കുന്ന യാദവകുലമാണിപ്പോള്‍ കോണ്‍ഗ്രസ്. ക്ഷമിക്കാന്‍ ശ്രമിക്കണം. ഇല്ലെങ്കില്‍ പാര്‍ട്ടിയെ നശിപ്പിച്ചവരെന്ന പേരുദോഷം വരും. നേതാക്കളുടെ പരസ്യ പ്രസ്താവനാ യുദ്ധം പാർട്ടിയെ തകർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ ശത്രു സിപിഎം അല്ല കോണ്‍ഗ്രസുകാര്‍ തന്നെയാണ്. കെ കരുണാകരന്‍
നേരിട്ടതിനേക്കാള്‍ ഗുരുതരമായ പ്രതിസന്ധിയലുടെയാണ് പാര്‍ട്ടി കടന്നുപോകുന്നത്. പ്രധാന തീരുമാനങ്ങൾ ചർച്ച ചെയ്യേണ്ടത് പാർട്ടി വേദികളിലാണ്. വിശദമായ ചർച്ച പാർട്ടി യോഗങ്ങളിൽ നടക്കണം. നേതാക്കൾ യോഗത്തിൽ പൂർണമായി പങ്കെടുക്കണമെന്നും ആന്റണി വ്യക്തമാക്കി.
കരുണാകരനുണ്ടായിരുന്നെങ്കിൽ ചെങ്ങന്നൂരിലെ തന്ത്രങ്ങൾക്ക് മറുതന്ത്രം മെനഞ്ഞേനേ. ഭൂരിപക്ഷത്തിനും ന്യൂനപക്ഷത്തിനും വിശ്വാസമുണ്ടായിരുന്ന നേതാവായിരുന്നു അദ്ദേഹം. അങ്ങനെയെങ്കിൽ ബിജെപിക്ക് സ്വീകാര്യത ലഭിക്കില്ലായിരുന്നു. പാർട്ടി യോഗങ്ങളിൽ നിന്ന് ഇടയ്ക്ക് ഇറങ്ങി പോകുന്ന നേതാവായിരുന്നില്ല കരുണാകരെനെന്നും
ആന്റണി പറഞ്ഞു.
സോഷ്യല്‍ മീഡിയയിലെ ലൈക്കുകളല്ല ജനപിന്തുണയുടെ അടിസ്ഥാനം. ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കണം. സോഷ്യല്‍ മീഡിയയിലൂടെയുള്ള വിഴുപ്പലക്കല്‍ വേണോ. സോഷ്യല്‍ മീഡിയയിലെ അഭിപ്രായ പ്രകടനം ഗുണം ചെയ്യില്ലെന്നും തിരുവനന്തപുരത്ത് ലീഡർ ജന്മശതാബ്ദി ആഘോഷത്തിൽ സംസാരിക്കുന്നതിനിടെ ആന്റണി വ്യക്തമാക്കി.