കോഴിക്കോട്|
aparna shaji|
Last Updated:
വെള്ളി, 8 ഏപ്രില്‍ 2016 (12:58 IST)
കോൺഗ്രസിൽ നിലനിന്നിരുന്ന സ്ഥാനാർഥി നിർണയ പ്രശ്നത്തിൽ പരിഹാരം കണ്ടത് ലീഗ് ഇടപെട്ടിട്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ പി എ മജീദ് അറിയിച്ചു. തെരഞ്ഞെടുപ്പിൽ നിന്നും മുഖ്യമന്ത്രി മാറി നിന്നാൽ അത് യു ഡി എഫിന് ദോഷകരമാണെന്ന് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചുവെന്നും ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ മജീദ് അറിയിച്ചു.
വിവാദ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ട എം എൽ എമാർക്കും മന്ത്രിമാർക്കും സീറ്റ് നൽകാൻ കഴിയില്ലെന്ന പ്രശ്നത്തെത്തുടർന്ന് മുഖ്യമന്ത്രി ഉറച്ച നിലപാടെടുത്ത സാഹചര്യത്തിലാണ് ലീഗ് ഇടപെട്ടതെന്നും അദ്ദേഹം അറിയിച്ചു.
എന്നാൽ, മന്ത്രിമാർക്കും എം എൽ എമാർക്കും സീറ്റ് നൽകില്ലെങ്കിൽ താനും മത്സരിക്കില്ലെന്ന് മുഖ്യമന്ത്രി കോൺഗ്രസ് ഹൈകമാൻഡിനെ അറിയിച്ചതിനെത്തുടർന്ന് ഏഴ് ദിവസത്തോളം പ്രശ്നപരിഹാര ചർച്ചകൾ ഡൽഹി കേന്ദ്രീകരിച്ച് നടന്നിരുന്നു. മുഖ്യമന്ത്രിയുടെ കനത്ത സമ്മർദത്തെത്തുടർന്ന് ആവശ്യപ്പെട്ട നാല് പേർക്ക് ഹൈക്കമാൻഡ് സീറ്റ് നൽകുകയായിരുന്നു.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം