പയ്യന്നൂർ ആർ എസ് പിക്ക് വിട്ട് നൽകി കയ്പമംഗലം കോൺഗ്രസ് എറ്റെടുക്കാൻ ധാരണ

പയ്യന്നൂർ ആർ എസ് പിക്ക് വിട്ട് നൽകി കയ്പമംഗലം കോൺഗ്രസ് എറ്റെടുക്കാൻ ധാരണ

തിരുവനന്തപുരം| aparna shaji| Last Modified വെള്ളി, 8 ഏപ്രില്‍ 2016 (12:19 IST)
സീറ്റ് ആർ എസ് പിക്ക് വിട്ട് നൽകി പകരം കയ്പമംഗലം ഏറ്റെടുക്കാൻ കോൺഗ്രസ് ധാരണയിൽ. കയ്പമംഗലത്ത് ആര്‍ എസ് പി സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്ന
നൂറുദ്ദീന്‍ പിന്‍മാറിയതോടെയാണ് സീറ്റ് തര്‍ക്കം തീരുമാനമാകാതെ പോയത്.

കയ്പമംഗലമോ കല്യാശ്ശേരിയോ വേണമെന്ന ആർ എസ് പിയുടെ ആവശ്യത്തെത്തുടർന്നാണ് ഈ തീരുമാനം. എന്നാൽ തീരുമാനത്തെ എതിർത്തുകൊണ്ട് കോൺഗ്രസ് പ്രാദേശിക ഘടകം രംഗത്ത് വന്നു. പയ്യന്നൂർ സീറ്റ് ആർ എസ് പിക്ക് വിട്ടുനൽകുന്നതിനോട് പ്രതിഷേധിച്ച് പയ്യന്നൂരിൽ പോസ്റ്ററുക‌ൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

അതേസമയം കയ്പമംഗലം ചോദിച്ച് വാങ്ങിയ സീറ്റല്ല കോൺഗ്രസ് നൽകിയതാണെന്ന് ആർ എസ് പി വ്യക്തമാക്കി. സ്ഥാനാർഥി നിർണയത്തിൽ തീരുമാനം ആകാത്തതിനെത്തുടർന്നാണിത്. അതേസമയം ഇക്കാര്യവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം എടുക്കുന്നതിനായി ആർ എസ് പി ഇന്ന് സെക്രട്ടേറിയറ്റ് യോഗം ചേരും.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :