കണ്ണൂര്‍|
jibin|
Last Modified വെള്ളി, 11 ഡിസംബര്‍ 2015 (13:38 IST)
കോണ്‍ഗ്രസ് ഭയക്കുന്ന പലതുമുള്ള സിഡി ബിജു രാധാകൃഷ്ണന് കിട്ടാത്തതില്‍ ദുരൂഹതയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജുവിന്റെ സഞ്ചിയിലെ സിഡിയും പെന്‍ഡ്രൈവും മാത്രം കാണാതായതിലെ ദുരൂഹത മാറ്റണം. അല്ലങ്കില്‍ മന്ത്രിമാരും മുഖ്യമന്ത്രി അടക്കവും സംശയത്തിന്റെ നിഴലിലാകുമെന്നും എല്‍ഡിഎഫ് മാര്‍ച്ച് ഉദ്ഘാടനം ചെയ്‌ത് കോടിയേരി പറഞ്ഞു.
സോളര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ സരിത എസ് നായരുടെ കത്ത് കണ്ടെടുക്കണം. കത്ത് കിട്ടിയാല്‍ മന്ത്രിമാരുടെ നേര്‍ക്കുള്ള സംശയങ്ങള്‍ ഒഴിവാക്കാം. കേരളത്തിലെത്തുമ്പോള്‍ ചര്‍ച്ചയ്ക്ക് അഞ്ച് മിനിട്ട് മാത്രം അനുവദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരള ജനതയെ അപമാനിച്ചിരിക്കുകയാണെന്നും കോടിയേരി ആരോപിച്ചു.
അതേസമയം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവർക്കെതിരെ താൻ ഉന്നയിച്ച ലൈംഗിക ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് സോളർ തട്ടിപ്പ് കേസ് പ്രതി ബിജു രാധാകൃഷ്ണൻ ഇന്നും വ്യക്തമാക്കി. സിഡി കമ്മീഷന്റെ അടുത്ത സിറ്റിംഗില്‍ ഹാജരാക്കും. തെളിവായ സിഡി വച്ചിരുന്ന സ്ഥലത്ത് തന്നെയാണ് താൻ പോയത്. സിഡി അവിടെ നിന്ന് മാറ്റിയതാകാം. ആരാണ് ഇതിനു പിന്നിലെന്ന് ഊഹിക്കാവുന്നതാണ്. തന്നെക്കാൾ അധികാരമുള്ള ആളുകൾ ഉണ്ടല്ലോയെന്നും ബിജു പറഞ്ഞു. കൊച്ചിയിലെ സോളർ കമ്മിഷൻ ഓഫിസിൽ എത്തിച്ചപ്പോൾ മാധ്യമങ്ങളോടാണ് ബിജു ഇക്കാര്യങ്ങൾ പറഞ്ഞത്.