മുഖ്യമന്ത്രി വഴിവിട്ട് സഞ്ചരിച്ചതിന്റെ ഒരേടാണ് സോളാര്‍ കേസ്: പിണറായി

സോളാര്‍ തട്ടിപ്പ് കേസ് , പിണറായി വിജയന്‍ , മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , സിപിഎം
തിരുവനന്തപുരം| jibin| Last Modified വെള്ളി, 11 ഡിസം‌ബര്‍ 2015 (13:19 IST)
സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. മുഖ്യമന്ത്രി വഴിവിട്ട് സഞ്ചരിച്ചതിന്റെ ഒരേടാണ് സോളാര്‍ കേസ്. ഉമ്മന്‍ചാണ്ടിക്ക് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. അന്വേഷണ ഏജന്‍സിയെ എങ്ങനെ സ്വാധീനിക്കാമെന്നതിന്റെ മാതൃകയാണ് അദ്ദേഹമെന്നും പിണറായി പറഞ്ഞു.

ഇത്രയും നാണം കെട്ട ഒരു മുഖ്യമന്ത്രി മുമ്പുണ്ടായിട്ടില്ല. സോളാര്‍ കമ്പനിയുടെ അമ്പാസിഡറായി മുഖ്യമന്ത്രി അധപതിച്ചു. അധികാരത്തില്‍ ഇരിക്കുന്നവര്‍ സംശയത്തിന് അതീതരായിരിക്കണം. മന്ത്രി ബാബുവിന്റെ കാര്യത്തിലും മുഖ്യമന്ത്രിയുടെ കാര്യത്തിലും ജനങ്ങള്‍ക്ക് സംശയുമുണ്ട്. അതുകൊണ്ട് അവര്‍ എത്രയും വേഗം രാജിവെക്കണം പിണറായി ആവശ്യപ്പെട്ടു.

ഇതിനിടെ, സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച്
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ രംഗത്തെത്തി. അൽപ്പമെങ്കിലും ലജ്ജയുണ്ടെങ്കിൽ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്ത് തുടരരുത്. ഇത്രയും നാണം കെട്ടൊരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ല. അഴിമതിയുണ്ടെന്ന് ജേക്കബ് തോമസ് പറയുബോള്‍ ഡിജിപി സെൻകുമാര്‍ ‘ഞഞ്ഞാ പിഞ്ഞാ’ പറയുകയാണെന്നും വിഎസ് പറഞ്ഞു.

അഴിമതി നടക്കുന്നുവെന്ന് ജേക്കബ് തോമസ് പറയുബോള്‍ സെൻകുമാര്‍ സര്‍ക്കാരിനെ നിരന്തരമായി ന്യായീകരിക്കുകയാണ്. അഴിമതിയെ ന്യായീകരിച്ച് സര്‍ക്കാരിനു വേണ്ടിയാണ് സെന്‍കുമാര്‍ സംസാരിക്കുന്നത്. പൊലീസില്‍ തന്നെ രണ്ട് തട്ടുണ്ട്. സര്‍ക്കാരും പൊലീസും രണ്ടു തട്ടില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നതെന്നും വി എസ് പറഞ്ഞു. ബാര്‍ കോഴക്കേസില്‍ ആരോപണം നേരിടുന്ന എക്‍സൈസ് മന്ത്രി കെ ബാബുവിന് തുടരാന്‍ അര്‍ഹതിയില്ല. അഴിമതി ആരോപണങ്ങള്‍ നേരിടുന്ന സര്‍ക്കാര്‍ രാജിവെച്ച് പുറത്തു പോകണമെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :