തിരുവനന്തപുരം|
JOYS JOY|
Last Modified തിങ്കള്‍, 7 മാര്‍ച്ച് 2016 (12:00 IST)
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സാധ്യതാപട്ടിക ചൊവ്വാഴ്ച ഹൈക്കമാന്‍ഡിന് കൈമാറും. കെ പി സി സി ആസ്ഥാനത്ത് ഇന്ന് ചേര്‍ന്ന സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചയിലാണ് തീരുമാനം. ഈ മാസം അവസാനത്തോടെ അന്തിമപട്ടിക തയ്യാറാകുമെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ പറഞ്ഞു.
കെ പി സി സിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ പ്രാഥമിക പട്ടികയ്ക്ക് അന്തിമരൂപം നല്കും. ഈ പട്ടിക ആയിരിക്കും എ ഐ സി സിക്ക് ചൊവ്വാഴ്ച നല്കുക. തിരുവമ്പാടി സീറ്റുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നം മുസ്ലിം ലീഗുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം
പറഞ്ഞു.
സീറ്റുമായി ബന്ധപ്പെട്ട് യു ഡി എഫിലെ ഘടകകക്ഷികളുമായുള്ള ചര്‍ച്ചകള്‍ എത്രയും പെട്ടെന്നു തന്നെ പൂര്‍ത്തിയാക്കുമെന്നും സുധീരന്‍ പറഞ്ഞു. എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരും പങ്കെടുത്തു.
ഇന്ന് യു ഡി എഫിലെ കക്ഷികളുമായി കോൺഗ്രസ് സീറ്റ് വിഭജന ചർച്ച നടത്തും. അതിനുശേഷം കെ പി സി സി നേതൃത്വം വീണ്ടും യോഗം ചേരും.
ആർ എസ് പി ഒമ്പത് സീറ്റുകൾ ആവശ്യപ്പെട്ടതായാണ് സൂചന.