നെയ്യാറ്റിന്‍കരയില്‍ പ്രചരണത്തിനിടെ ദേഹത്ത് മരം വീണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി മരിച്ചു

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: ബുധന്‍, 11 നവം‌ബര്‍ 2020 (15:16 IST)
നെയ്യാറ്റിന്‍കരയില്‍ പ്രചരണത്തിനിടെ ദേഹത്ത് മരം വീണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി മരിച്ചു. നെയ്യാറ്റിന്‍കര കാരോട് ഗ്രാമ പഞ്ചായത്തിലെ ഉച്ചക്കട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഗിരിജകുമാരി ആണ് മരിച്ചത്. ഭര്‍ത്താവിനോപ്പം ഇരു ചക്ര വാഹനത്തില്‍ സഞ്ചരിക്കവേയാണ് മുറിച്ചു നീക്കുന്നതിനിടയില്‍ മരം ഇവരുടെ ദേഹത്ത് വീണത്.

ഗുരുതരമായി പരിക്കേറ്റ ഗിരിജ കുമാരിയെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മുറിച്ച തടി കയറുകെട്ടി വലിക്കുന്നതിനിടെ നിയന്ത്രണം വിട്ട് സ്‌കൂട്ടറില്‍ പതിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :