തൃശ്ശൂര്‍|
VISHNU.NL|
Last Modified വ്യാഴം, 30 ഒക്‌ടോബര്‍ 2014 (09:07 IST)
കേരളത്തിലെ കോണ്‍ഗ്രസ് ഘടകത്തിലുള്ള ഗ്രൂപ് പോരുകള്‍ പരസ്യമായ രഹസ്യമാണ്. എന്നാല്‍ ഗ്രൂപ്പുകള പലതായി അണികള്‍ പല ഗ്രൂപ്പുകളായതോടെ പ്രബലരായ ഗ്രൂപ്പ് സ്ഥനമാനങ്ങള്‍ കരസ്ഥമാക്കുന്നത് ചെറു ഗ്രൂപ്പുകള്‍ക്ക് കണ്ടു നില്‍ക്കേണ്ടി വന്നു. ഇതിന് മാറ്റം വരുത്തി നിലവിലെ പ്രബലരായ എ ഗ്രൂപ്പിന് ബദലൊരുക്കാന്‍ ഐ ഗ്രൂപ്പ് വിശാലമാകുന്നു.
വയലാര്‍ രവിയുടെ നവോത്ഥാന ഗ്രൂപ്പും, പത്മജ വേണു ഗോപാല്‍ കെ മുരളീധരന്‍ എന്നിവരുടെ ഗ്രൂപ്പും ഐ ഗ്രൂപ്പില്‍ ലയിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ആദ്യഘട്ട ചര്‍ച്ചകളും യോഗങ്ങളും ആരംഭിച്ചുകഴിഞ്ഞു. കഴിഞ്ഞയാഴ്ച ഇതുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയും വയലാര്‍ രവിയും കൊച്ചിയില്‍വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.
മുമ്പ് ഐ ഗ്രൂപ്പിന്റെ നോമിനിയായി കെപിസിസി പ്രസിഡന്റായ ആളാണ് വയലാര്‍ രവി. പിന്നീട് കരുണാകരനുമായുള്ള അഭിപ്രായവ്യത്യാസം മൂലം നവോത്ഥാനഗ്രൂപ്പ് അഥവാ നാലാം ഗ്രൂപ്പ് എന്ന പേരില്‍ പുതിയ ഗ്രൂപ്പ് ഉണ്ടാക്കുകയായിരുന്നു. ഈ വിഭാഗമാണ് വീണ്ടും ഐ ഗ്രൂപ്പിലേക്കു തിരിച്ചുപോകുന്നത്.
കെ മുരളീധരന്റെ ഗ്രൂപ്പുകാര്‍ നേരത്തേ തന്നെ ഐയുമായി ചേര്‍ന്ന് നില്‍ക്കാന്‍ തീരുമാനിച്ചതായിരുന്നു. സംഘടനാ തിരഞ്ഞെടുപ്പടുത്ത ഘട്ടത്തിലാണ് വിശാല ഐ ഗ്രൂപ്പ് നീക്കം ശക്തമായത്. മറ്റുള്ളവര്‍ ഗ്രൂപ്പ് ബലത്തില്‍ പലതും നേടിയെടുക്കുന്നതായുള്ള പരാതിയേ തുടര്‍ന്നാണ് ഐഗ്രൂപ്പ് ബദല്‍ നിക്കം തുടങ്ങിയത്.
എല്ലാ ജില്ലയിലും എ ഗ്രൂപ്പ് അല്ലാത്തവരെ മുഴുവന്‍ വിശാല ഐഗ്രൂപ്പിന്റെ ഭാഗമക്കി മാറ്റി എ ഗ്രൂപ്പിന് തുല്യ ബലത്തില്‍ എത്താനാണ് ഐ ഗ്രൂപ്പിന്റെ ശ്രമം. ഇതിന്റെ ഭാഗമായി ഐ ഗ്രൂപ്പ് യോഗങ്ങള്‍ വിളിച്ച് ചേര്‍ത്തിരുന്നു. എന്നാല്‍ കാര്യങ്ങള്‍ കാത്തിരുന്ന് കാണാനാണ് എ വിഭാഗത്തിന്റെ തീരുമാനം.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.