അഭിറാം മനോഹർ|
Last Modified ശനി, 7 നവംബര്‍ 2020 (08:21 IST)
കേരളാ ബിജെപിയിലെ ആഭ്യന്തരപ്രശ്‌നങ്ങൾ ഉടനെ പരിഹരിക്കണമെന്ന് ആർഎസ്എസ് പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടു. കൊച്ചിയിലെ ആർഎസ്എസ് ആസ്ഥാനകാര്യാലയത്തിലേക്ക് ബിജെ.പി സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രനെ വിളിച്ചുവരുത്തിയാണ് നിർദേശം നൽകിയത്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പാർട്ടിക്കുള്ളിലെ പടലപിണക്കങ്ങൾ അവസാനിപ്പിക്കണമെന്നാണ് നിർദേശം.
ബിജെപിയുടെ വളർച്ചയ്ക്ക് തടസ്സമാകുന്ന തരത്തിൽ ആരുടെ ഭാഗത്തുനിന്നും നീക്കമുണ്ടാകരുതെന്ന് മുൻ പ്രസിഡന്റ് കുമ്മനം രാജശേഖരൻ പറഞ്ഞു. ഇതിനിടെ ശോഭാ സുരേന്ദ്രൻ സി.പി.എമ്മിലേക്കും കോൺഗ്രസിലേക്കും പോകുന്നതായി സാമൂഹികമാധ്യമങ്ങളിൽ പ്രചാരണമുണ്ടായി. ഇത് ശോഭാ സുരേന്ദ്രൻ നിഷേധിക്കാതിരുന്നതിനെ സംഘം ഗൗരവകരമായാണ് കാണുന്നത്.