നടിയുടെ പേര് പറഞ്ഞതിന് റിമാ കല്ലിങ്കലിനെതിരെ പരാതി

പണിപാളി... അജുവിന് പുറകേ റീമയും

AISWARYA| Last Updated: ചൊവ്വ, 18 ജൂലൈ 2017 (09:59 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടിയുടെ പേര് വെളുപ്പെടുത്തിയതിന് നടിയും വിമന്‍ ഇന്‍ കളക്ടീവ് അംഗവുമായ റിമാ കല്ലിങ്കലിനെതിരെ പരാതി. ബിനാനിപുരം സ്വദേശി അബ്ദുള്ള സയണി ബിനാനിപുരം സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്. റിമ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ച പ്രതികരണത്തില്‍ ആക്രമത്തിനിരയായ നടിയുടെ പേരു വെളിപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.

ആക്രമത്തിനിരയായ നടി വാര്‍ത്താക്കുറുപ്പിലൂടെ പുറത്തിറക്കിയ പ്രതികരണം തിരുത്തലുകള്‍ വരുത്താതെ റിമാ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ നടിയുടെ പേര് വെളുപ്പെടുത്തിയതിന് അജു വര്‍ഗ്ഗീസിനെ പൊലീസ് അറസ്റ്റ് ചെയ്തതോടെ റീമയുടെ ഫേസ്ബുക്ക്
പോസ്റ്റ് അപ്രത്യക്ഷമായി. പിന്നീട് തിരുത്തലുകളോട് കൂടി വീണ്ടും അത് പോസ്റ്റ് ചെയ്യുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :