തിരുവനന്തപുരം|
AISWARYA|
Last Modified തിങ്കള്‍, 17 ജൂലൈ 2017 (17:31 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ എഴുത്തുകാരൻ സക്കറിയയ്ക്കും സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും ചുട്ട മറുപടി നൽകി എൻഎസ് മാധവൻ. ശിക്ഷിക്കുന്നത് വരെ ദിലീപ് കുറ്റക്കാരനല്ല എന്ന സോഷ്യല്‍ മീഡിയ പ്രചാരണത്തില്‍ അസ്വാഭാവികതയുണ്ട്. ഇപ്പോള്‍ ഈ ന്യായബോധം ഉണരുന്നത് പ്രതിയെ സഹായിക്കാനും ഹീനകൃത്യം മറച്ചുവെയ്ക്കാനുനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും എന്‍എസ് മാധവന്‍ വ്യക്തമാക്കി.
അതേസമയം ദിലീപിന്റെ കേസിലെ ജനപ്രതികരണം ഐസ്‌ക്രീം, സോളാര്‍ കേസുകളിലേതിന് സമാനമാണെന്ന് എഴുത്തുകാരന്‍ എൻഎസ് മാധവൻ പറഞ്ഞു. ആ കേസുകളില്‍ ഉണ്ടായ അതേ പ്രതിഷേധമാണ് ഈ കേസിലും ഊണ്ടായിട്ടുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 2 ദിവസമായി ശിക്ഷിക്കുന്നത് വരെ ദിലീപ് കുറ്റക്കാരനല്ല എന്ന സോഷ്യല്‍ മീഡിയയിലും പുറത്തും നടക്കുന്ന ശക്തമായ പ്രചരണത്തിലാണ് അസ്വാഭാവികമായിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. അദ്ദേഹം തന്റെ ട്വറ്ററിലൂടെയാണ് ഇത് വ്യക്തമാക്കിയത്.