അഭിറാം മനോഹർ|
Last Modified ശനി, 19 ഡിസംബര്‍ 2020 (16:45 IST)
കോവിഡ് വ്യാപനത്തെ തുടർന്ന് ദീർഘകാലമായി അടച്ചിട്ടിരുന്ന സംസ്ഥാനത്തെ കോളേജുകൾ ജനുവരി നാലിന് തുറക്കും.ഒരേ സമയം അമ്പത് ശതമാനം വിദ്യാർത്ഥികൾക്ക് മാത്രമായിരിക്കും ക്ലാസ്.
ഡിഗ്രി അവസാന വർഷക്കാർക്കും പിജി വിദ്യാർഥികൾക്കും ആയിരിക്കും ആദ്യം ക്ലാസ് ആരംഭിക്കുക.പ്രാക്ടിക്കൽ പഠനത്തിനും ഓൺലൈൻ ക്ളാസുകളിൽ ഉൾപ്പെടുത്താതിരുന്ന വിഷയങ്ങളിലും ഊന്നിയായിരിക്കും ക്ളാസുകൾ ക്രമീകരിക്കുക.ക്ളാസുകൾ തുടങ്ങുന്നതിന് മുന്നോടിയായി ഈ മാസം 28ന് അധ്യാപകരും അധ്യാപകേതര ജീവനക്കാരും ക്ളാസുകളിൽ എത്തണം.അതേസമയം ശനിയാഴ്ച്ചകളിലും കൊളേജുകൾക്ക് പ്രവർത്തി ദിവസമായിരിക്കും.രാവിലെ എട്ടര മുതൽ വൈകീട്ട് അഞ്ചര വരെയായിരിക്കും പ്രവർത്തനസമയം. തൽക്കാലം ഹാജർ നിർബന്ധമാക്കേണ്ടത്തില്ലെന്നും നിർദേശത്തിൽ പറയുന്നു.
അതേസമയം ശാരീരിക അകലം ഉൾപ്പടെ നിർദേശങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം കോളേജ് നടത്തിപ്പെന്നും നിർദേശത്തിൽ പറയുന്നു.