ശ്രീനു എസ്|
Last Modified വെള്ളി, 16 ജൂലൈ 2021 (13:00 IST)
കിണറ്റില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ കിണറ്റിനു ചുറ്റും കൂടിയവര്‍ മണ്ണിടിഞ്ഞ് കിണറ്റില്‍ വീണു. 30തോളം പേരാണ് വീണത്. മധ്യപ്രദേശിലെ വിദിഷ ജില്ലയിലാണ് ഇന്നലെ സംഭവം നടക്കുന്നത്. സംഭവത്തില്‍ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. 19 പേരെ രക്ഷപ്പെടുത്തി. നിരവധിപേര്‍ ഇപ്പാഴും കിണറിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.
ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ആദരാഞ്ജലി അര്‍പ്പിച്ചു. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.