1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Collectors transfer list

കൃഷ്ണ തേജ തൃശൂര്‍, രേണുരാജിനെ എറണാകുളത്തു നിന്ന് മാറ്റി; കലക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം

Collectors transfer list
സംസ്ഥാനത്തെ ഏതാനും കലക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം. എറണാകുളം കലക്ടറായിരുന്ന രേണുരാജിനെ വയനാട്ടിലേക്ക് മാറ്റി. ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയില്‍ ജോലി ചെയ്യുന്ന എന്‍.എസ്.കെ ഉമേഷ് ആണ് പുതിയ എറണാകുളം ജില്ലാ കലക്ടര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. 
 
വയനാട് കലക്ടര്‍ ആയിരുന്ന എ.ഗീതയാണ് പുതിയ കോഴിക്കോട് ജില്ലാ കലക്ടര്‍. തൃശൂര്‍ ജില്ലാ കലക്ടര്‍ ആയിരുന്ന ഹരിത വി.കുമാറിനെ ആലുപ്പഴയിലേക്ക് മാറ്റി. നിലവിലെ ആലപ്പുഴ കലക്ടര്‍ കൃഷ്ണ തേജ തൃശൂര്‍ ജില്ലാ കലക്ടര്‍ ആകും. കോഴിക്കോട് കലക്ടര്‍ എന്‍ തേജ് ലോഹിത് റെഡ്ഡിയുടെ പുതിയ നിയമനത്തെ കുറിച്ച് ഉത്തരവില്‍ പ്രതിപാദിച്ചിട്ടില്ല.  
 
അടുത്ത ലേഖനം
ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടുത്തം: ഹിറ്റാച്ചിയുള്ളവരും സേവന സന്നദ്ധരായ ഡ്രൈവര്‍മാരും ബന്ധപ്പെടണമെന്ന് ജില്ലാഭരണകൂടം