കോളജ് കെട്ടിടത്തിൽ നിന്നും വീണ് വിദ്യാർത്ഥിനി മരിച്ചു

കോളജ് കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണു മരിച്ചു. വെൺമണി സ്വദേശി ആതിര കൃഷ്ണൻ (20) ആണ് മരിച്ചത്. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിലെ രണ്ടാം വർഷ ബോട്ടണി വിദ്യാർത്ഥിനിയാണ് ആതിര.

ചെങ്ങന്നൂര്| aparna shaji| Last Modified ബുധന്‍, 8 ജൂണ്‍ 2016 (16:41 IST)
കോളജ് കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണു മരിച്ചു. വെൺമണി സ്വദേശി ആതിര കൃഷ്ണൻ (20) ആണ് മരിച്ചത്. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിലെ രണ്ടാം വർഷ ബോട്ടണി വിദ്യാർത്ഥിനിയാണ് ആതിര.

കെട്ടിടത്തിൽ നിന്നും വീണ നിലയിൽ കണ്ട ആതിരയെ ഉടൻ തന്നെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. വിദ്യാര്‍ത്ഥിനിയുടെ മരണത്തെക്കുറിച്ച്‌ കോളേജ് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.സംഭവത്തില്‍ ചെങ്ങന്നൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :