ന്യൂഡൽഹി|
aparna shaji|
Last Modified തിങ്കള്‍, 6 ജൂണ്‍ 2016 (15:21 IST)
അടച്ചിട്ട വീടിനുള്ളിൽ അമ്മയെയും രണ്ട് പെൺമക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. കിഴക്കന്‍ ദില്ലിയിലെ ഉസ്മാന്‍പൂരിലെ വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഷൈറ(50), നിഷ(25), ഷബ്‌നം(12) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൂവരുടെയും മൃതദേഹങ്ങൾ അഴുകിയിരുന്നു. മൃതദേഹത്തിന്റെ അവസ്ഥ നിരീക്ഷിച്ച പൊലീസ് സംഭവം നടന്നിട്ട് രണ്ട് മൂന്ന് ദിവസമായിട്ടുണ്ടാകാമെന്ന് വിലയിരുത്തി. വീടിന്റെ ഒന്നാം നിലയിൽ നിന്ന് കുട്ടികളുടെ മൃതദേഹവും രണ്ടാം നിലയിൽ നിന്നും അമ്മയുടെ മൃതദേഹം പൊലീസ് കണ്ടെത്തി.
വീടിനകത്ത് നിന്നും ദുർഗന്ധം വന്നതിനെ തുടർന്ന് നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. താമസിക്കുന്ന വീടിന്റെ ഉടമ ഏകദേശം രണ്ടര വര്‍ഷങ്ങള്‍ക്ക് മരിച്ചു എന്നാണ് പോലീസ് പറയുന്നത്. കൊലപാതകമാണോ ആത്മഹത്യ ആണോ എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ അറിയാൻ കഴിയുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു.